'സംസ്ഥാനത്ത് മൂന്ന് നദികളിൽ അതിതീവ്ര പ്രളയസാധ്യത; വരുന്ന രണ്ട് ദിവസം നിർണായകം'

LATEST UPDATES

6/recent/ticker-posts

'സംസ്ഥാനത്ത് മൂന്ന് നദികളിൽ അതിതീവ്ര പ്രളയസാധ്യത; വരുന്ന രണ്ട് ദിവസം നിർണായകം'

 

കേരളത്തിൽ കനത്ത മഴ തുടരുന്ന പശ്ചാത്തലത്തിൽ മൂന്ന് നദികളിൽ പ്രളയസാധ്യതയെന്ന് കേന്ദ്രജല കമ്മീഷൻ ഡെപ്യൂട്ടി ഡയറക്ടർ സിനി മേനോഷ്. മണിമല, കരമന, നെയ്യാർ നദികളിൽ രൂക്ഷ പ്രളയ സാധ്യതയാണെന്നും തൊടുപുഴ, അച്ചൻകോവിൽ നദികളിൽ സാധാരണയിൽ കവിഞ്ഞ പ്രളയ സാഹചര്യമാണുള്ളതെന്നും സിനി മേനോഷ് പറഞ്ഞു. നദികളിൽ പ്രളയ സമാന സാഹചര്യം നിലനിൽക്കുന്നതിനാൽ വരുന്ന രണ്ട് ദിവസം നിർണായകമാണെന്നും അവർ പറഞ്ഞു. സംസ്ഥാനത്ത് അതിതീവ്ര മഴ തുടരുന്ന പശ്ചാത്തലത്തിൽ കേരളത്തിലെ നദികളുടെ സാഹചര്യത്തെക്കുറിച്ച് 


കേന്ദ്ര ജലകമ്മീഷന് കേരളത്തിൽ 44 സ്റ്റേഷനുകളുണ്ട്. മൺസൂൺ സീസണിൽ ഒരോ മണിക്കൂറും ഇടവിട്ട് എല്ലാ ദിവസവും ഇവിടങ്ങളിൽ നിന്ന് വിവരം ശേഖരിക്കുന്നുണ്ട്. ലഭിക്കുന്ന വിവരങ്ങൾ അനുസരിച്ച് നോക്കിയാൽ കേരളത്തിലെ മൂന്ന് നദികളിൽ പ്രളയസാധ്യതയുണ്ട്. കരമന, നെയ്യാർ, മണിമല നദികളിൽ അതിതീവ്ര പ്രളയസാധ്യതയാണുള്ളത്. അതുകൂടാതെ സാധാരണയിൽ കവിഞ്ഞ പ്രളയ സാഹചര്യവും ചില നദികളിലുണ്ട്. തൊടുപുഴ, അച്ചൻകോവിൽ നദികളിലാണ് സാധാരണയിൽ കവിഞ്ഞ പ്രളയ സാഹചര്യം നിലനിൽക്കുന്നത്. മീനച്ചിലാറിലും ഗുരുതരമായ സാഹചര്യമാണുള്ളത്.നദികളിൽ പ്രളയസമാന സാഹചര്യം നിലനിൽക്കുന്നതിനാൽ തന്നെ വരുന്ന രണ്ട് ദിവസം നിർണായകമാണ്. ഇന്നലെ വരെ അതിതീവ്രമഴ മുന്നറിയിപ്പ് ദക്ഷിണ കേരളത്തിലായിരുന്നു ഉണ്ടായിരുന്നത്. അതുകൊണ്ട് തന്നെയാണ് ദക്ഷിണ കേരളത്തിലെ നദികളിൽ ജലനിരപ്പിന്റെ കാര്യത്തിൽ നിർണായകമാണ് എന്ന് പറഞ്ഞിരുന്നത്. കോട്ടയം, പത്തനംതിട്ട, തിരുവനന്തപുരം ജില്ലകളിലെ നദികളിൽ ജലനിരപ്പ് ഉയരുകയും ചെയ്തിരുന്നു.

നദികളിൽ പ്രളയസമാന സാഹചര്യം നിലനിൽക്കുന്നതിനാൽ തന്നെ വരുന്ന രണ്ട് ദിവസം നിർണായകമാണ്. ഇന്നലെ വരെ അതിതീവ്രമഴ മുന്നറിയിപ്പ് ദക്ഷിണ കേരളത്തിലായിരുന്നു ഉണ്ടായിരുന്നത്. അതുകൊണ്ട് തന്നെയാണ് ദക്ഷിണ കേരളത്തിലെ നദികളിൽ ജലനിരപ്പിന്റെ കാര്യത്തിൽ നിർണായകമാണ് എന്ന് പറഞ്ഞിരുന്നത്. കോട്ടയം, പത്തനംതിട്ട, തിരുവനന്തപുരം ജില്ലകളിലെ നദികളിൽ ജലനിരപ്പ് ഉയരുകയും ചെയ്തിരുന്നു.

ഇപ്പോൾ കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം അനുസരിച്ച് മഴ കുറച്ച് വടക്കൻ കേരളത്തിലേക്ക് മാറിയിട്ടുണ്ട്. മധ്യകേരളത്തിലും വടക്കൻ കേരളത്തിലുമാണ് റെഡ് അലേർട്ട് കൂടുതലായും പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാൽ, വടക്കൻ കേരളത്തിലെ നദികളിൽ ഇപ്പോൾ പ്രളയ സാധ്യത കാണുന്നില്ല. പക്ഷേ, അതിന്റെ ഒരു റിസൾട്ട് കിട്ടിക്കൊണ്ടിരിക്കുന്നേയുള്ളൂ. മഴ പെയ്തു തുടങ്ങിയാൽ മാത്രമേ അത്തരം വിവരങ്ങൾ ലഭിക്കുകയുള്ളു.


ഇതുവരെ ലഭിക്കുന്ന വിവരങ്ങൾ അനുസരിച്ച് പെരിയാറിൽ വലിയ പ്രശ്നങ്ങളില്ല. പക്ഷേ, മഴ തുടരുന്ന കോട്ടയം ജില്ലയിലെ മീനച്ചിലാറ്റിൽ കുറച്ച് പ്രശ്നമുണ്ട്. ഇതുവരെയുള്ള വിവരം അനുസരിച്ചാണ് പെരിയാറിലെ ജലനിരപ്പിൽ പ്രശ്നമില്ല എന്ന് പറയുന്നത്. പക്ഷേ, മഴ മധ്യകേരളത്തിൽ കേന്ദ്രീകരിച്ചാൽ സ്ഥതി ഗുരുതരമാകുമോ എന്ന് പറയാൻ സാധിക്കില്ല. എത്ര മഴ ലഭിക്കുന്നു എന്നതനുസരിച്ചിരിക്കും അക്കാര്യങ്ങൾ. ഇതുവരെയുള്ള വിവരം അനുസരിച്ച് പ്രശ്നമില്ലെങ്കിലും നാളെ അത് മാറിക്കൂടെന്നില്ല. മഴ ആ ഭാഗത്ത് കേന്ദ്രീകരിക്കും എന്നാണ് കേന്ദ്രകാലാവസ്ഥ വകുപ്പിന്റെ പ്രവചനം.

കേരളത്തിലെ നദികളിൽ അധികവും പെട്ടെന്ന് വെള്ളം വന്ന് പോകുന്ന സ്വഭാവമുള്ളതാണ്. അച്ചൻകോവിലാർ ഉൾപ്പെടെ ചില നദികൾ മാത്രമാണ് ജലനിരപ്പ് താഴാൻ സമയം എടുക്കുന്നത്. മറ്റുള്ള നദികളിൽ മഴ തുടർന്നാൽ ജലനിരപ്പ് ഉയർന്നു നിൽക്കുമെങ്കിലും മഴ മാറിയാൽ പെട്ടന്ന് നിരപ്പ് താഴും. പക്ഷേ, ഉള്ളിലേക്ക് വെള്ളം കയറിക്കഴിഞ്ഞാൽ മാത്രമേ ജലനിരപ്പ് താഴാൻ അധികം സമയം എടുക്കുകയുള്ളൂ.

സാധാരണ നിലയിൽ രണ്ട് മൂന്ന് ദിവസം കൊണ്ട് മാത്രമേ, നദികൾ സാധാരണ നിലയിലേക്ക് എത്തുകയുള്ളൂ. ജലനിരപ്പ് അപകടകരമായ നിലയിലേക്ക് ഉയർന്നാൽ, വെള്ളം ഇറങ്ങാൻ അധികം സമയമെടുക്കും. പക്ഷേ, ഇപ്പോൾ പ്രളയ സമാന സാഹചര്യമുള്ള മണിമല അടക്കമുള്ള നദികളെല്ലാം വന്നപോലെ പെട്ടന്ന് വെള്ളം താഴുന്നവയാണ്.

Post a Comment

0 Comments