കുടിക്കാൻ വെള്ളം നല്‍കിയില്ല; റസ്റ്റോറന്റ് 3500 രൂപ നഷ്ടപരിഹാരം നല്‍കണം

LATEST UPDATES

6/recent/ticker-posts

കുടിക്കാൻ വെള്ളം നല്‍കിയില്ല; റസ്റ്റോറന്റ് 3500 രൂപ നഷ്ടപരിഹാരം നല്‍കണം

 ഭക്ഷണം കഴിക്കാനെത്തിയ കുടുംബത്തിന് കുടിവെള്ളം നല്‍കാതിരുന്ന സംഭവത്തില്‍ ആരോപണ വിധേയരായ റസ്​റ്റാറന്‍റ്​​ 3500 രൂപ നഷ്ടപരിഹാരം നല്‍കണമെന്ന്​ ജില്ല ഉപഭോക്തൃതര്‍ക്ക പരിഹാര കമീഷന്‍റെ ഉത്തരവ്​.


2016ല്‍ കുടുംബത്തോടൊപ്പം ഇടപ്പള്ളിയിലെ കെ.എഫ്.സി റസ്റ്റാറന്റില്‍ ഭക്ഷണം കഴിക്കാനെത്തിയപ്പോഴുണ്ടായ ദുരനുഭവം സംബന്ധിച്ച്‌​ തൃശൂര്‍ സ്വദേശിനി അഡ്വ. ടി.കെ. കവിത നല്‍കിയ പരാതിയിലാണ്​ കമീഷന്‍ പ്രസിഡന്റ് ഡി.ബി. ബിനു, വി. രാമചന്ദ്രന്‍, ടി.എന്‍. ശ്രീവിദ്യ എന്നിവരടങ്ങുന്ന ബെഞ്ചിന്‍റെ ഉത്തരവ്​.


ഭക്ഷണം കഴിക്കുന്നതിനിടെ ഭര്‍ത്താവ്​ ചുമച്ചപ്പോള്‍ കുടിക്കാന്‍ വെള്ളം ചോദിച്ചെങ്കിലും നിഷേധിച്ചെന്നാണ് പരാതി. സൗജന്യമായി കുടിവെള്ളം നല്‍കുന്നത് റസ്‌റ്റാറന്റിന്റെ നയമല്ലെന്നും വെള്ളം ആവശ്യമെങ്കില്‍ കൗണ്ടറില്‍നിന്ന് വാങ്ങണമെന്നും അധികൃതര്‍ പറഞ്ഞതായി ഹരജിക്കാരി ആരോപിച്ചു.


കുടിവെള്ളം നല്‍കാതെ കുപ്പിവെള്ളം വാങ്ങാന്‍ ഉപഭോക്താവിനെ നിര്‍ബന്ധിക്കുകയാണ് റസ്റ്റാറന്റ് അധികൃതര്‍ ചെയ്തതെന്നും ഇതു നീതിയുക്തമായ കച്ചവട രീതിയല്ലെന്നും വിലയിരുത്തിയാണ് ഉപഭോക്തൃതര്‍ക്ക പരിഹാര കമീഷന്‍ നഷ്ടപരിഹാരത്തിന് ഉത്തരവിട്ടത്. കുടിവെള്ളം അടിസ്ഥാന ആവശ്യമാണെന്ന് ദേശീയ ഉപഭോക്തൃ കമീഷന്‍ വ്യക്തമാക്കിയിട്ടുണ്ടെന്നും ഉത്തരവില്‍ പറയുന്നു.

Post a Comment

0 Comments