ഭര്‍ത്താവിനു മറ്റൊരു സ്ത്രീയുമായി രഹസ്യ ബന്ധമുണ്ടെന്ന സംശയത്തില്‍ ഭാര്യ ഭര്‍ത്താവിന്റെ സ്വകാര്യ ഭാഗത്ത് തിളച്ച വെളളം ഒഴിച്ചു. ഗുരുതരമായി പൊളളലേറ്റ ഭര്‍ത്താവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. തമിഴ്‌നാട് പുതുപ്പാട്ടു സ്വദേശി തങ്കരാജ് (32)നാണ് പൊ
ളളലേറ്റത്. സംഭവത്തില്‍ ഭാര്യ പ്രിയയ്ക്ക് എതിരെ പോലീസ് കേസ്സെടുത്തിട്ടുണ്ട്.
ഏഴു വര്‍ഷം മുമ്പാണ് ഇരുവരും വിവാഹിതരായത്. ഇരുവര്‍ക്കും രണ്ടും പെണ്‍മക്കളുണ്ട്. പ്രിയയ്ക്ക് തന്റെ ഭര്‍ത്താവിനു ജോലി സ്ഥലത്ത് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടെന്നായിരുന്നു സംശയം. ഇതേ ചൊല്ലി ഇരുവരും സ്ഥിരമായി വഴക്കായിരുന്നു. ചൊവ്വാഴ്ച രാത്രിയും ദമ്പതിമാര്‍ തമ്മില്‍ വഴക്കുണ്ടായി. ഇതിനുപിന്നാലെ തങ്കരാജ് ഉറങ്ങാന്‍ പോയി. തുടര്‍ന്നാണ് ഉറങ്ങുകയായിരുന്ന ഭര്‍ത്താവിന്റെ സ്വകാര്യഭാഗത്ത് തിളച്ച വെളളം ഒഴിച്ചത്. തങ്കരാജിന്റെ നിലവിളി കേട്ട് എത്തിയ അയല്‍ക്കാരാണ് ആശുപത്രിയില്‍ എത്തിച്ചത്. സംഭവത്തില്‍ വിവിധ വകുപ്പുകളാണ് പ്രിയയുടെ മേല്‍ ഉളളത് അന്വേഷണം നടത്തി വരികയാണെന്നും പോലീസ് അറിയിച്ചു.
0 Comments