സാദിഖലി തങ്ങളും കുഞ്ഞാലികുട്ടിയും കോടിയേരിയെ സന്ദർശിച്ചു

LATEST UPDATES

6/recent/ticker-posts

സാദിഖലി തങ്ങളും കുഞ്ഞാലികുട്ടിയും കോടിയേരിയെ സന്ദർശിച്ചു



ചെന്നൈ: ഇന്ത്യൻ യൂനിയൻ മുസ്‌ലിം ലീഗ് ദേശിയ രാഷ്ട്രിയകാര്യ ഉപദേശക സമിതി ചെയർമാൻ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ്തങ്ങൾ, ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എന്നിവർ ചികിൽസയിൽ കഴിയുന്ന സി.പി.എം നേതാവ് കോടിയേരി ബാലകൃഷ്ണനെ സന്ദർശിച്ചു. അപ്പോളോ ആശുപത്രിയിൽ എത്തിയായിരുന്നു സന്ദർശനം.


ഇന്ന് രാവിലെ ആശുപത്രിയിലെത്തിയ മുസ്‌ലിം ലീഗ് നേതാക്കൾ കോടിയേരിയുമായും കുടുംബാംഗങ്ങളുമായി സംസാരിച്ചു. അര മണിക്കൂറോളം ആശുപത്രിയിൽ ചെലവഴിച്ചാണ് ഇരുവരും മടങ്ങിയത്.


ആരോഗ്യപ്രശ്നം കാരണം സി.പി.എം സംസ്ഥാന സെക്രട്ടറി പദവിയൊഴിഞ്ഞാണ് പോളിറ്റ്​ ബ്യൂറോം അംഗം കോടിയേരി ബാലകൃഷ്ണൻ വിദഗ്ധ ചികിത്സക്കായി ചെന്നൈയിലെത്തിയത്. തിങ്കളാഴ്ചയാണ് പ്രത്യേക എയർ ആംബുലൻസിൽ ചെന്നൈയിലേക്ക്​ വന്നത്.

Post a Comment

0 Comments