കര്‍ഷക വിദ്യാപീഠത്തില്‍ വിവിധ സാങ്കേതിക പ്രദര്‍ശന യൂണിറ്റുകളുടെ ഉദ്ഘാടനം മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ നിർവഹിച്ചു

LATEST UPDATES

6/recent/ticker-posts

കര്‍ഷക വിദ്യാപീഠത്തില്‍ വിവിധ സാങ്കേതിക പ്രദര്‍ശന യൂണിറ്റുകളുടെ ഉദ്ഘാടനം മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ നിർവഹിച്ചു

 


കാഞ്ഞങ്ങാട്: കർഷകർ നടത്തുന്ന  ലോകത്തിലെ ആദ്യത്തെ സർവ്വകലാശാല ആയ  കർഷക വിദ്യാപീഠത്തിൽ സജ്ജമാക്കിയിരിക്കുന്ന വിവിധ സാങ്കേതിക പ്രദർശന യൂണിറ്റുകളുടെ ഉദ്ഘാടനം വിദ്യാപീഠം ആസ്ഥാനത്ത്  നടന്നു. അക്വാകൾച്ചർ യൂണിറ്റിലെ വനാമി ചെമ്മീൻ വിളവെടുപ്പ് ഉദ്ഘാടനം തുറമുഖം, മ്യൂസിയം, പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ നിർവഹിച്ചു.  കാഞ്ഞങ്ങാട് മുനിസിപ്പാലിറ്റി ചെയർപേഴ്സൺ കെ. വി. സുജാത ടീച്ചർ അധ്യക്ഷത വഹിച്ചു. മറ്റ് പ്രദർശനയൂണിറ്റുകളുടെ ഉദ്ഘാടനം

ഫിഷറീസ് യൂണിറ്റ്  പി.വി. സതീശൻ, ഡെപ്യൂട്ടി ഡയറക്ടർ, ഫിഷറീസ് അക്വാപോണിക്സ് : ഡോ. ബി. രമേശാ, മേധാവി, എക്സ്റ്റൻഷൻ ട്രെയിനിങ് സെന്റർ, മഞ്ചേശ്വരം,  മൃഗ പരിപാലന യൂണിറ്റ് & പച്ചക്കറിതൈകളുടെ വിതരണം പടന്നക്കാട് കാർഷിക കോളേജ് ഡീൻ ഡോ. പ. കെ. മിനി നിർവഹിച്ചു. കർഷകൻ ആയ അമ്പാടി ഏറ്റു വാങ്ങി.


കർഷകർ നയിച്ച വിജയകരമായനെൽകൃഷി സെമിനാർ കാസറഗോഡ് സ്പെഷ്യൽ ബ്രാഞ്ച് ഡി വൈ എസ് പി ഡോ.വി. ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. സെമിനാർ ചർച്ച നയിച്ചത് നെൽകൃഷിയിൽൽ വിപണനം ഉൾപ്പെടെ വിജയഗാഥ രചിച്ച മയ്യിൽ റൈസ് പ്രൊഡ്യൂസർ കമ്പനി, മാനേജിങ് ഡയറക്ടർ ബാലകൃഷ്ണൻ മയ്യിൽ, ഗോപിക എന്ന നെല്ലിനം വികസിപ്പിച്ചെടുത്ത മലപ്പുറം പുലാമന്തോളിലെ കർഷക ശാസ്ത്രജ്ൻ ചോലപ്പറമ്പത്ത് ശശിധരൻ, നെൽകർഷകനായ രവീന്ദ്രൻ കൊടക്കാട്, എട്ടു വർഷത്തിലേറെ നീണ്ട നിരന്തര പരീക്ഷണ നിരീക്ഷണങ്ങളിലൂടെ 'ഗോപിക ' എന്ന അത്യുല്പാദന ശേഷിയുള്ള നെൽവിത്തിനവും കൂടാതെ, കൂർക്കയിൽ മറ്റിനങ്ങളെക്കാൾ കൂടുതൽ വലിപ്പവും നിറവും ഉള്ള ഒരു പുതിയ ഇനവും വികസിപ്പിച്ചെടുത്ത മലപ്പുറം ജില്ലയിലെ ചലപ്പറമ്പത്ത് ശശിധരൻ,  ബഹ്‌റൈനിൽ   ജോലി ചെയ്യവേ ഉപ്പ് മണ്ണിൽ നവീന രീതികൾ ഉരുത്തിരിച്ചു കൊണ്ട് പൊന്നു വിളയിച്ചു മരുഭൂമിയിൽ പച്ചപ്പ്‌ വിരിയിച്ചു എറണാകുളം ജില്ലയിലെ പി. വി. വർഗീസ്, 

നൂറോളം വ്യത്യസ്ത പയറിനങ്ങൾ കൃഷി ചെയ്തു  ജനിതക സമ്പത്തു സംരക്ഷിക്കുന്ന  "മിസ്റ്റർ ബീൻ", കാസറഗോഡ് ജില്ലയിലെ നാരായണൻ കണ്ണാലയം, ഫലവൃക്ഷങ്ങളുടെ ലക്ഷക്കണക്കിന്  ഒട്ട് തൈകൾ ഉൽപാദിപ്പിക്കുകയും സ്കൂൾ തലം മുതൽ പ്രൊഫഷണൽ കോളേജ് വരെയുള്ള നൂറു കണക്കിന് വിദ്യാർത്ഥികളെ ബഡിങ് ഗ്രാഫറ്റിംഗ് വിദ്യകൾ പരിശീലിപ്പിക്കുകയും ചെയ്ത ഉത്തരകേരളത്തിന്റെ മാസ്റ്റർ ബഡ്ഡർ.കെ. അശോകൻ എന്നിവരെ മന്ത്രി. അഹമ്മദ് ദേവർകോവിൽ മെമെന്റൊയും സർട്ടിഫിക്കറ്റും നൽകി ആദരിച്ചു.


പ്രശസ്ത കർഷക ശാസ്ത്രജ്ൻ തോമസ് വർഗീസിനെ കർഷക വിദ്യാപീടത്തിന്റെ ആദ്യത്തെ ഫാക്കൾട്ടി ആയി പ്രഖ്യാപിച്ചു.


ചടങ്ങിൽ വിദ്യാപീഠം ചെയർമാൻ ഡോ. കെ. അബ്ദുൽ കരീം കർഷക വിദ്യാപീഠത്തെ പരിചയപെടുത്തി.

ഡയറക്ടർ അബ്ദുള്ള എടക്കാവ് സ്വാഗതവും അസോസിയേറ്റ് ഡയറക്ടർ തോമസ് ജോർജ് നന്ദിയും പറഞ്ഞു.


കർഷകപക്ഷത്തു നിന്ന് കൊണ്ട് കാർഷിക മേഖലയിൽ പ്രവർത്തിക്കുന്ന എല്ലാ ഗവേഷണ, വികസന, വിജ്ഞാന വ്യാപന, അധ്യാപന, പരിശീലന, ധന സഹായ സ്ഥാപനങ്ങളെയും കർഷകോൺമുഖമായി പ്രവർത്തിക്കാനും വികസനം സാധ്യമാക്കാനും സഹായിക്കുന്നതോടൊപ്പം കർഷകരുടെ കൃഷിയും ആധുനിക കൃഷിയും ശാസ്ത്രീയമായി ഉൾക്കൊണ്ടു കൊണ്ട് പ്രവർത്തിക്കുന്ന ഒരു പുതു തലമുറയെ വാർത്തെടുക്കുക കൂടിയാണ് വിദ്യാപീഠത്തിന്റെ ലക്ഷ്യം. 

Post a Comment

0 Comments