മെട്രോ കപ്പ്‌ 2023 സീസൺ എൻട്രിപാസ് ആദ്യ വില്പന ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് നിർവഹിച്ചു

LATEST UPDATES

6/recent/ticker-posts

മെട്രോ കപ്പ്‌ 2023 സീസൺ എൻട്രിപാസ് ആദ്യ വില്പന ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് നിർവഹിച്ചു

 

ബേക്കൽ :-   അഞ്ച് പതിറ്റാണ്ടുകൾക്ക് മുമ്പ് കാഞ്ഞങ്ങാട് പ്രദേശത്തെ ഗ്രാമങ്ങളിലെ സാധാരണക്കാരായ ജനങ്ങളുടെ ഒത്തുചേരലിനും അവരുടെ അകത്തളങ്ങളിൽ ഉറങ്ങിക്കിടന്ന കലാ - കായിക വസനകളെ തൊട്ടുണർത്തി മറ്റുള്ളവരിൽ എത്തിക്കാനും വേണ്ടി ഒരു കൂട്ടം അന്നത്തെ ചിത്താരിയിലെ കുറച്ചു സുമനസ്സുകൾ തുടങ്ങിയ ഹസീന ചിത്താരി ആർട്സ് &സ്പോർട്സ് ക്ലബ്‌, കലാ -കായിക സാംസ്‌കാരിക ജീവ കാരുണ്യ വിദ്യാഭ്യാസ മേഖലകളിൽ എന്നും പുഞ്ചിരി തൂകി ജനഹൃദയങ്ങളിൽ മരിക്കാത്ത ഓർമയായായി നിറഞ്ഞു നിൽക്കുന്ന മർഹൂം മെട്രോ ഹാജിയുടെ സ്മരണികയിൽ ജനുവരി 15 മുതൽ പാലക്കുന്ന് ഡ്യൂൺസ് സ്റ്റേഡിയത്തിൽ ആരംഭിക്കുന്ന മെട്രോ കപ്പ്‌ അഖിലേന്ത്യ ഫ്ലഡ്‌ലൈറ്റ് സെവൻസ് ഫുട്ബാളിന്റെ സീസൺ എൻട്രിപാസ് ആദ്യ വില്പന 
ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് സാമൂഹിക പ്രവർത്തകനും യുവ പ്രവാസി ബിസ്സിനെസ്സുകാരനുമായ നാസർ ഫ്രൂട്ടിനു നൽകി കൊണ്ട്  നിർവഹിച്ചു.

 ഉദുമ എം എൽ എ  സി എച് കുഞ്ഞമ്പു മുഖ്യഥിതിയായിരുന്നു. മുൻ ഉദുമ എം എൽ എ കെ വി കുഞ്ഞിരാമൻ, ഹകീം കുന്നിൽ, മുത്തിയക്കാൽ മധു, കെ ഇ എ ബക്കർ, രാഘവൻ  വെളിത്തോളി, സംഘാടക സമിതി ചെയർമാൻ ഹസ്സൻ യാഫ, കൺവീനർ ജാഫർ ബേങ്ങച്ചേരി, ഫൈസൽ സി എച്, നിസാർ സി എച് തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു


Post a Comment

0 Comments