ചട്ടഞ്ചാല്‍: ഗള്‍ഫിലേക്ക് തിരിച്ചുപോകാനുള്ള ഒരുക്കത്തിനിടെ യുവാവ് ഹൃദയാഘാതം മൂലം മരിച്ചു. ചട്ടഞ്ചാല്‍ പുത്തരിയടുക്കത്തെ അബ്ദുള്‍ഹക്കീം (44) ഹോട്ടല്‍ ആണ് മരിച്ചത്. ഷാര്‍ജയിലായിരുന്ന ഹക്കീം മൂന്നുമാസം മുമ്പാണ് നാട്ടിലേക്ക് വന്നത്. തിരിച്ച് പോകാനുള്ള ഒരുക്കത്തിലായിരുന്നു. ഇന്നലെ രാത്രി നിസ്‌കാരം കഴിഞ്ഞ് ഭക്ഷണം കഴിക്കുമ്പോള്‍ ഹക്കീമിന് നെഞ്ചുവേദന അനുഭവപ്പെട്ടു. ഉടന്‍ തന്നെ ആസ്പത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. നാഷണല്‍ യൂത്ത് ലീഗ് ചട്ടഞ്ചാല്‍ ശാഖാ കമ്മിറ്റി മുന്‍ ട്രഷററും പൊതുപ്രവര്‍ത്തകനുമായ അബ്ദുള്‍ഹക്കീമിന്റെ വിയോഗം നാടിനെ ദു:ഖത്തിലാഴ്ത്തി. മയ്യത്ത് ചട്ടഞ്ചാല്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി. ഭാര്യ: റസിയ. മക്കള്‍: അബ്ദുള്‍ റഹ്മാന്‍, ഫാത്തിമ, ഹഫീസ്. സഹോദരങ്ങള്‍: കെ.എം. കുഞ്ഞി (പുത്തരിയടുക്കം ജുമാ മസ്ജിദ് ട്രഷറര്‍), മൊയ്തീന്‍കുഞ്ഞി, ബഷീര്‍, ആസിയ, ഖദീജ, ആയിഷ, നജ്മുന്നീസ, പരേതനായ അബ്ദുല്ല.
0 Comments