സമ്പൂർണ്ണമായി ഡിജിറ്റലാവാൻ അജാനൂർ ഗ്രാമ പഞ്ചായത്ത്‌

LATEST UPDATES

6/recent/ticker-posts

സമ്പൂർണ്ണമായി ഡിജിറ്റലാവാൻ അജാനൂർ ഗ്രാമ പഞ്ചായത്ത്‌


അജാനൂർ :- അടിസ്ഥാന സൗകര്യ വികസനം ലക്ഷ്യം വെച്ച് കൊണ്ട് അജാനൂർ ഗ്രാമ പഞ്ചായത്ത് സമ്പൂർണ്ണ ഡിജിറ്റൽ പദ്ധതി നടപ്പിലാക്കുന്നു. തദ്ദേശ സ്വയം ഭരണ വകുപ്പ് പഞ്ചായത്ത് തലത്തിൽ നടപ്പിക്കുന്ന വൈവിദ്ധ്യവത്കരണത്തിന് ഒപ്പമാണ് ഈ പദ്ധതി വിഭാവനം ചെയ്തത്. 2022-23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി തയ്യാറാക്കുന്ന ജി ഐ എസ് മാപ്പിങ് പദ്ധതിയുടെ ഭാഗമായി

ഡ്രോൺ, ഡി ജി പി എസ്, പ്രത്യേകം തയ്യാറാക്കിയ ആപ്ലിക്കേഷൻ എന്നിവയുടെ സഹായത്തോടെ പഞ്ചായത്തിലെ ഭൂവിനിയോഗ വിവരം, കെട്ടിടങ്ങൾ പാലങ്ങൾ, റോഡുകൾ തുടങ്ങിയവയുടെ ഫോട്ടോ സഹിതമുള്ള വിവരങ്ങൾ ജി ഐ എസ് മാപ്പിങ് വഴി ശേഖരിക്കും. കുടുംബ വിവരം, വിദ്യാഭ്യാസം, ജോലി, കെട്ടിട നികുതി, വീസ്തീർണ്ണം എന്നിവയും ശേഖരിക്കും. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ ഓപ്പറേറ്റീവ് സൊസൈറ്റിയാണ് പദ്ധതി നടപ്പിലാക്കുന്നത്. 

   പഞ്ചായത്ത് ആസ്തികളുടേയും കെട്ടിട ക്കളുടേയും സർവ്വെ വരുന്നത്തോടുകൂടി അനധികൃത നിർമ്മാണങ്ങളും നിയമ ലംഘനങ്ങളും  കണ്ടെത്താനും സാധിക്കും. പദ്ധതിയുടെ ഔപചാരിക തുടക്കം വേലാശ്വരം ഗവ: യു പി സ്കൂൾ പരിസരത്ത് പഞ്ചായത്ത് പ്രസിഡന്റ് ടി ശോഭ ഉദ്ഘാടനം നിർവ്വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ സബീഷ് , സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ കെ മീന , കെ കൃഷ്ണൻ മാസ്റ്റർ , പഞ്ചായത്ത് അംഗം എം. ബാലകൃഷ്ണൻ , പഞ്ചായത്ത് സെക്രട്ടറി  ശ്രീകുമാരി ,  വേലാശ്വരം സ്കൂൾ ഹെഡ് മാസ്റ്റർ വിനോദ് കുമാർ , വികസന സമിതി അംഗങ്ങളായ പി കൃഷ്ണൻ , കെ വി സുകുമാരൻ, ADS ഭാരവാഹികൾ, പ്രോജക്ട് മാനേജർ ,  കോ ഓഡിനേറ്റർ എന്നിവർ സംബന്ധിച്ചു.

Post a Comment

0 Comments