ചിത്താരി സൗത്ത് ഗവ.എൽ.പി സ്‌കൂളിൽ സൗജന്യ മെഡിക്കൽ ക്യാംപ് സംഘടിപ്പിച്ചു

LATEST UPDATES

6/recent/ticker-posts

ചിത്താരി സൗത്ത് ഗവ.എൽ.പി സ്‌കൂളിൽ സൗജന്യ മെഡിക്കൽ ക്യാംപ് സംഘടിപ്പിച്ചു

 


കാഞ്ഞങ്ങാട്: സൗത്ത് ചിത്താരി ഗവ എൽ പി സ്‌കൂളിന്റെ 93-ാം വാർഷികാഘോഷത്തിന്റെ ഭാഗമായി കാഞ്ഞങ്ങാട് മൻസൂർ ആശുപത്രിയുടെ സഹകരണത്തോടെ സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ചിത്താരി ഗവ എൽ പി സ്‌കൂളിൽ സംഘടിപ്പിച്ച ക്യാംപിൽ നൂറുക്കണക്കിന് ആളുകൾ സംബന്ധിച്ചു. ജനറൽ മെഡിസിനിൽ ഡോക്ടർ ഷാനവാസ് ഉസ്മാൻ, ശിശുരോഗ വിദഗ്ധൻ ഡോക്ടർ മാഹിർ മായൻ, അസ്ഥിരോഗ വിദഗ്ധൻ  ഡോകടർ വിമൽ നായർ, ഇ എൻ ടി ഡോക്ടർ സജിത എസ് എന്നിവർ രോഗികളെ പരിശോധിച്ചു.

വാർഡ് മെമ്പർ സി.കെ ഇർഷാദ് അധ്യക്ഷത വഹിച്ച പരിപാടി  ജീവകാരുണ്യ പ്രവർത്തകനായ മുട്ടുന്തല അബ്ദുല്ല ഹാജി ഉദ്ഘാടനം ചെയ്തു. പ്രഥമാധ്യാപകൻ ടി ദിവാകരൻ സ്വാഗതം പറഞ്ഞു. വികസന സമിതി ചെയർമാൻ അൻവർ ഹസ്സൻ, മൻസൂർ ഹോസ്പിറ്റൽ ഡയറക്ടർ ഖാലിദ് സി പാലക്കി, പി ടി എ പ്രസിഡന്റ് എം കെ സുബൈർ, വികസന സമിതി കൺവീനർ വിനോദ് ടി.കെ, വൈസ് ചെയർമാൻ കെ സി മുഹമ്മദ് കുഞ്ഞി, ജോ കൺവീനർ, ഹാറൂൺ ചിത്താരി,  ഹനീഫ ബി.കെ, അബ്ദുല്ല ഹാജി ജിദ്ദ, ഉസ്മാൻ അക്കര എന്നിവർ പ്രസംഗിച്ചു. വികസന സമിതി ട്രഷറർ ബഷീർ ചിത്താരി നന്ദി പറഞ്ഞു.

Post a Comment

0 Comments