"എന്റെ സംരംഭം നാടിന്റെ അഭിമാനം"; 2022-23 സംരംഭക വർഷം 100 % നേട്ടം കൈവരിച്ച് അജാനൂർ ഗ്രാമ പഞ്ചായത്ത്

LATEST UPDATES

6/recent/ticker-posts

"എന്റെ സംരംഭം നാടിന്റെ അഭിമാനം"; 2022-23 സംരംഭക വർഷം 100 % നേട്ടം കൈവരിച്ച് അജാനൂർ ഗ്രാമ പഞ്ചായത്ത്

 


 അജാനൂർ :-  കേരളത്തിൻറെ വ്യാവസായിക മുന്നേറ്റം സാധ്യമാക്കുന്നതിന് സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച 'ഒരു വർഷം ഒരു ലക്ഷം സംരഭങ്ങൾ' എന്ന പദ്ധതിയുടെ ഭാഗമായി  അജാനൂർ ഗ്രാമ പഞ്ചായത്ത്  ലക്ഷ്യം കൈവരിച്ചു. 222 സംരംഭങ്ങളാണ് പദ്ധതിയുടെ ഭാഗമായി പുതിയതായി രജിസ്റ്റർ ചെയ്തത്. ഇതിൽ ഉത്പാദന മേഖലയിൽ 27 , സേവന മേഖലയിൽ 72 , വ്യാപാര മേഖലയിൽ 123    എന്നിങ്ങനെയാണ്  സംരംഭങ്ങൾ ആരംഭിച്ചത്. സംരഭകരാകാൻ താത്പര്യമുള്ളവർക്ക് ബോധവൽകരണവും  അഭ്യസ്ഥ വിദ്യർക്ക് നാട്ടിൽ തന്നെ തൊഴിൽ നൽകാൻ ഉതകുന്ന സംരംഭങ്ങളും  ലക്ഷ്യമിട്ടാണ് പദ്ധതി നടപ്പിലാക്കിയത് . ഇതുവരെ അജാനൂർ ഗ്രാമ പഞ്ചായത്തിൽ 526 തൊഴിലുകൾ സൃഷ്ടിച്ചു.  വ്യവസായ വകുപ്പ് പഞ്ചായത്ത് തലത്തിൽ നിയമിച്ച  ഇന്റേൺ ആണ് സംരംഭം രജിസ്റ്റർ ചെയ്യുന്നതിന് സഹായം നൽക്കുന്നത്. താൽപര്യമുള്ള സംരംഭകർക്ക് ഇനിയും സംരംഭം രജിസ്റ്റർ ചെയ്യാവുന്നതാണ്.

Post a Comment

0 Comments