സാമൂഹ്യ സുരക്ഷ, ക്ഷേമനിധി പെന്‍ഷന്‍കാര്‍ ബയോമെട്രിക് മസ്റ്ററിംഗ് നടത്തണം

LATEST UPDATES

6/recent/ticker-posts

സാമൂഹ്യ സുരക്ഷ, ക്ഷേമനിധി പെന്‍ഷന്‍കാര്‍ ബയോമെട്രിക് മസ്റ്ററിംഗ് നടത്തണം

 



2022 ഡിസംബര്‍ 31 വരെ സാമൂഹ്യ സുരക്ഷ/ക്ഷേമ നിധി ബോര്‍ഡ് പെന്‍ഷന്‍ അനുവദിക്കപ്പെട്ട എല്ലാ ഗുണഭോക്താക്കളും 2023 ഏപ്രില്‍ ഒന്ന് മുതല്‍ ജൂണ്‍ 30 വരെയുള്ള കാലയളവിനുള്ളില്‍ അക്ഷയ കേന്ദ്രങ്ങള്‍ വഴി ബയോമെട്രിക്ക് മസ്റ്ററിംഗ് നടത്തണം. ശാരീരിക/ മാനസിക വെല്ലുവിളി നേരിടുന്നവര്‍, കിടപ്പ് രോഗികള്‍, വൃദ്ധ ജനങ്ങള്‍ എന്നിങ്ങനെ അക്ഷയ കേന്ദ്രങ്ങളില്‍ എത്തിച്ചേരാന്‍ കഴിയാത്തവര്‍ വിവരം അക്ഷയ കേന്ദ്രങ്ങളില്‍ അറിയിക്കണം. അക്ഷയ കേന്ദ്രം പ്രതിനിധി പ്രസ്തുത ഗുണഭോക്താക്കളുടെ വീട്ടിലെത്തി മസ്റ്ററിംഗ് നടത്തും. ആധാര്‍ ഇല്ലാതെ സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ അനുവദിക്കപ്പെട്ട 85 വയസ്സ് കഴിഞ്ഞവര്‍, 80 ശതമാനത്തിലധികം ശാരീരിക വൈകല്യമുള്ളവര്‍, സ്ഥിരമായി രോഗശയ്യയിലുള്ളവര്‍, ആധാറില്ലാതെ പെന്‍ഷന്‍ അനുവദിക്കപ്പെട്ട ക്ഷേമനിധി ബോര്‍ഡ് ഗുണഭോക്താക്കള്‍, ബയോമെട്രിക്ക് മസ്റ്ററിംഗ് പരാജയപ്പെടുന്നവര്‍ ബന്ധപ്പെട്ട പ്രാദേശിക സര്‍ക്കാറുകളില്‍, ക്ഷേമ നിധി ബോര്‍ഡുകളില്‍ ലൈഫ് സര്‍ട്ടിഫിക്കറ്റ് നല്‍കി മസ്റ്ററിംഗ് പൂര്‍ത്തിയാക്കണം. തുടര്‍ന്നുള്ള എല്ലാ വര്‍ഷവും ജനുവരി ഒന്ന് മുതല്‍ ഫെബ്രുവരി 28/29 നകം തൊട്ട് മുന്‍പുള്ള വര്‍ഷം ഡിസംബര്‍ 31 വരെ പെന്‍ഷന്‍ അനുവദിക്കപ്പെട്ട ഗുണഭോക്താക്കള്‍ അക്ഷയ കേന്ദ്രങ്ങള്‍ വഴി ബയോമെട്രിക്ക് മസ്റ്ററിംഗ് നടത്തണം. നിശ്ചിത സമയപരിധിക്കുള്ളില്‍ മസ്റ്ററിംഗ് പൂര്‍ത്തിയാക്കിയവര്‍ക്ക് മാത്രമേ തുടര്‍ന്ന് പെന്‍ഷന്‍ ലഭിക്കുകയുള്ളൂ. അക്ഷയ കേന്ദ്രങ്ങൡ എത്തി മസ്റ്റര്‍ ചെയ്യുന്നതിന് 30 രൂപയും, ഗുണഭോക്താക്കളുടെ വീടുകളില്‍ പോയി മസ്റ്റര്‍ ചെയ്യുന്നതിന് 50 രൂപയുമാണ് ഗുണഭോക്താവ് അക്ഷയ കേന്ദ്രങ്ങള്‍ക്ക് നല്‍കേണ്ട ഫീസ്.

Post a Comment

0 Comments