മാണിക്കോത്ത് മുസ്ലിംലീഗ് മഹാ സമ്മേളനത്തിന് തുടക്കമായി

LATEST UPDATES

6/recent/ticker-posts

മാണിക്കോത്ത് മുസ്ലിംലീഗ് മഹാ സമ്മേളനത്തിന് തുടക്കമായി




മാണിക്കോത്ത് : അജാനൂർ പഞ്ചായത്ത് നാലാം വാർഡ് മുസ്ലിം ലീഗ് മാണിക്കോത്ത് ശാഖ കമ്മിറ്റിയും   പഞ്ചായത്ത് യൂത്ത് ലീഗ് കമ്മിറ്റിയും സംയുക്തമായി രണ്ട് ദിവസങ്ങളിലായി മാണിക്കോത്ത് മടിയനിൽ വെച്ച് സംഘടിപ്പിക്കുന്ന മുസ്ലിം ലീഗ് മഹാ സമ്മേളനത്തിന്  തുടക്കമായി.

മുസ്ലിംലീഗ് അജാനൂർ  പഞ്ചായത്ത് കമ്മിറ്റി പ്രസിന്റ് മുബാക്ക് ഹസൈനാർ ഹാജി പതാക ഉയർത്തി. ഇന്ന്  രാവിലെ പതാക ഉയർത്തിയതോടുകൂടി പരിപാടിക്ക് സമാരംഭം കുറിച്ചു. തുടർന്ന് കുട്ടികളെ അണിനിരത്തി കൊണ്ടുള്ള ബാല കേരളം കുരുന്നുകൂട്ടായ്മ തകർപ്പൻ ക്യാമ്പും തുടങ്ങി.

 

ഇന്ന് വൈകിട്ട് 4:00 മണിക്ക് മുസ്ലിം ലീഗ് പ്രസ്ഥാനത്തിന് വേണ്ടി തങ്ങളുടെ യൗവന കാലത്ത്  വിയർപ്പൊഴുക്കി പാർട്ടിക്ക് വേണ്ടി പ്രയത്നിച്ച പഴയകാല പ്രവർത്തകരെ അണിനിരത്തി മുമ്പേ നടന്നവർ വഴി തെളിച്ചവർ 

തലമുറ സംഗമം, രാത്രി 7 മണിക്ക് കേരളത്തിലെ പ്രശസ്ത ഗായകരെ അണിനിരത്തി കൊണ്ടുള്ള ഹരിത ഗീതം ഇശൽ മഹാ സംഗമം . 

രണ്ടാം ദിവസമായ നാളെ  രാവിലെ 10:30 വനിതാ ലീഗ് സംഗമം. വൈകിട്ട് 4 മണിക്ക് ജില്ലാ മണ്ഡലം പഞ്ചായത്ത് നേതാക്കന്മാർ പങ്കെടുക്കുന്ന  ഉദ്ഘാടന സമ്മേളനം. രാത്രി 7 മണിക്ക് മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ എം ഷാജി മുഖ്യ പ്രഭാഷണം നടത്തുമെന്ന് ഭാരവാഹികളായ മാണിക്കോത്ത് അബൂബക്കർ , ആസിഫ് ബദർ നഗർ, സൺ ലൈറ്റ് അബ്ദുൾ റഹ്മാൻ ഹാജി, അഷറഫ് പി, കരീം മൈത്രി, ലീഗ് മജീദ് തുടങ്ങിയവർ വാർത്തക്കുറിപ്പിൽ അറിയിച്ചു.


Post a Comment

0 Comments