പൊതു പരീക്ഷകളിലെ പരാജിതരെ സഹായിക്കാൻ സീക് കാഞ്ഞങ്ങാടിന്റെ കർമ്മപദ്ധതി

LATEST UPDATES

6/recent/ticker-posts

പൊതു പരീക്ഷകളിലെ പരാജിതരെ സഹായിക്കാൻ സീക് കാഞ്ഞങ്ങാടിന്റെ കർമ്മപദ്ധതി


 

കാഞ്ഞങ്ങാട്: 

കഴിഞ്ഞ സ്കൂൾ പൊതു പരീക്ഷകളിൽ പരാജയപ്പെടുകയോ, അല്ലെങ്കിൽ പ്രതീക്ഷിച്ചത്ര മാർക്ക് കിട്ടാതിരിക്കുകയോ ചെയ്ത, കാഞ്ഞങ്ങാട്‌ മണ്ഡലത്തിലെ വിദ്യാർത്ഥികളെ ചേർത്തു പിടിക്കാനും ആവശ്യമായ പിന്തുണയും സഹായവും നൽകുവാനും വിദ്യാഭ്യാസ ശാക്തീകരണ സംഘടനയായ 'സീക്‌' കർമ്മ പദ്ധതി നടപ്പിലാക്കുന്നു.


മെയ് 31 ന് ബിഗ് മാൾ ഓഡിറ്റോറിയത്തിൽ നടക്കുന്ന സീകിൻ്റെ വാർഷിക എജുഫെസ്റ്റിൽ വച്ച് "വി ആർ വിത് യൂ" എന്ന പേരിലുള്ള ഈ പദ്ധതിയുടെ ഉദ്ഘാടനം നടക്കും.


ആശ്വാസ വാക്കുകളിൽ ഒതുക്കാതെ,  മന:ശാസ്ത്ര വിദഗ്ദ്ധരുടെ നേതൃത്വത്തിൽ പരാജയ കാരണങ്ങളുടെ  വിശകലനങ്ങൾ നടത്തുകയും തദടിസ്ഥാനത്തിൽ കൗൺസലിംഗ്, അനുയോജ്യമായ തുടർപഠനത്തിന് മാർഗനിർദേശവും സഹകരണവും, സാമ്പത്തിക ഞെരുക്കം പഠനത്തെ ബാധിക്കുന്നവർക്ക് സ്കോളർഷിപ്പ്, സ്പോൺസർഷിപ്പ് തുടങ്ങിയ ക്രമീകരണങ്ങൾ, കുട്ടികളുടെ രക്ഷിതാക്കൾക്ക് പാരൻ്റിംഗ് ക്ലാസുകൾ തുടങിയ പരിപാടി കളാണ് പദ്ധതിയുടെ ഭാഗമായി നടക്കുക.


വിജയിച്ചവർക്കുള്ള കരിയർ ഗൈഡൻസ്, ബിരുദധാരികളുടെ സംഗമം സ്കോളർഷിപ്പ് ഗൈഡൻസ് ഡെസ്ക്, പി.എസ്.സി രജിസ്ത്രേഷൻ, അഭിരുചി പരീക്ഷ തുടങ്ങിയവയും എജു ഫെസ്റ്റിൽ  ഉണ്ടായിരിക്കും.


കൂടുതൽ വിവരങ്ങർക്ക്:  9847920010

Post a Comment

0 Comments