ചൊവ്വാഴ്ച, മേയ് 30, 2023


 പന്ത്രണ്ട് വയസുകാരി പ്രസവിച്ചു. പഞ്ചാബ് ഫഗ്വാരയിലെ സിവിൽ ഹോസ്പിറ്റലിലാണ് സംഭവം നടന്നത്. നിലവിൽ അമൃത്സറിലെ ബിബി നൻകി മദർ ആന്റ് ചൈൽഡ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ് പെൺകുട്ടി. കുട്ടി മാസം തികയാതെയാണ് പ്രസവിച്ചതെന്നും നവജാതശിശുവിന് 900 ഗ്രാം തൂക്കം മാത്രമേ ഉണ്ടായിരുന്നുള്ളുവെന്നും ശിശുവിഭാഗം വിദഗ്ധൻ ഡോ.നരേഷ് കുന്ദ്ര അറിയിച്ചു. 

സദർ എസ്എച്ച്ഒ ഉഷാ റാണിക്കാണ് കേസിന്റെ അന്വേഷണ ചുമതല. തിബ്ബി മൊഹല്ലയിൽ അച്ഛനൊപ്പമാണ് പെൺകുട്ടി താമസിച്ചിരുന്നത്. രാവിലെ പ്രഭാതകർമങ്ങൾക്കായി പുറത്തിറങ്ങിയപ്പോഴാണ് അജ്ഞാതനെത്തി തന്നെ പീഡിപ്പിച്ചതെന്ന് പെൺകുട്ടി പൊലീസിന് മൊഴി നൽകി.


കഴിഞ്ഞ വർഷമാണ് പീഡനം നടന്നത്. പിന്നാലെ 2023 മെയ് 26ന് കഠിനമായ വയറ് വേദനയോടെ പെൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകായിരുന്നു. തുടർന്നാണ് പെൺകുട്ടി പ്രസവിച്ചത്. പൊലീസ് ഐപിസി 376 പ്രകാരം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ