ഞായറാഴ്‌ച, ജൂൺ 04, 2023


 വീട്ടമ്മയുടെ

ആത്മഹത്യയിൽ പ്രേരണാ കുറ്റത്തിന്

യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു.

കാഞ്ഞിരപ്പള്ളി തമ്പലക്കാട് കാളിയാത്ത്

വീട്ടിൽ റോണി കെ.ഡൊമിനിക് (32)

നെയാണ് കാഞ്ഞിരപ്പള്ളി പോലീസ് അറസ്റ്റ്

ചെയ്തത്. കഴിഞ്ഞവർഷം ആത്മഹത്യ

ചെയ്ത കാഞ്ഞിരപ്പള്ളി സ്വദേശിനിയായ

വീട്ടമ്മയുടെ മരണവുമായി ബന്ധപ്പെട്ട്

നടത്തിയ അന്വേഷണത്തിൽ ഇയാൾ

വീട്ടമ്മയെ ഇവരുടെ സ്വകാര്യ ഫോട്ടോകളും

മറ്റും ഉപയോഗിച്ച് ഭീഷണിപ്പെടുത്തുകയും

ഇതിൽ മനംനൊന്ത് വീട്ടമ്മ ആത്മഹത്യ

ചെയ്തതായി കണ്ടെത്തുകയുമായിരുന്നു.

തുടർന്ന് കാഞ്ഞിരപ്പള്ളി പോലീസ് കേസ്

രജിസ്റ്റർ ചെയ്യുകയും ശാസ്ത്രീയമായ

പരിശോധനയിലൂടെ ആത്മഹത്യാ

പ്രേരണയ്ക്ക് ഇയാൾക്കെതിരെ കേസ്

രജിസ്റ്റർ ചെയ്ത് അറസ്റ്റ്

ചെയ്യുകയായിരുന്നു. കാഞ്ഞിരപ്പള്ളി

സ്റ്റേഷൻ എസ്.എച്ച്.ഓ സുനിൽ

തോമസിന്റെ നേതൃത്വത്തിലാണ് ഇയാളെ

അറസ്റ്റ് ചെയ്തത്. കോടതിയിൽ

ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ