കരുതലിന്റെ കൈ സ്പർശവുമായി എൽ ടി എസ് ഫൗണ്ടേഷൻ, നിർധരായ പെൺകുട്ടികൾക്കുള്ള സൗജന്യ വസ്ത്ര വിതരണം നടത്തി

LATEST UPDATES

6/recent/ticker-posts

കരുതലിന്റെ കൈ സ്പർശവുമായി എൽ ടി എസ് ഫൗണ്ടേഷൻ, നിർധരായ പെൺകുട്ടികൾക്കുള്ള സൗജന്യ വസ്ത്ര വിതരണം നടത്തി

 



കാസറഗോഡ് : കരുതലിന്റെ കൈ സ്പർശവുമായി എൽ ടി എസ് ഫൗണ്ടേഷൻ, നിർധരായ 42 പെൺകുട്ടികൾക്കുള്ള  പുതിയ വസ്ത്ര വിതരണം കാസറഗോഡ് ജില്ലാ സബ് ജഡ്ജ് സുരേഷ് കുമാർ നടത്തി, സമൂഹത്തിൽ ചേർത്തു നിർത്തലുകളാണ് ഒരു പറ്റം ഹൃദങ്ങൾക്ക് ജീവൻ വെച്ചിട്ടുള്ളത്.ജീവിതത്തിൽ കളിച്ചും, ചിരിച്ചും നടക്കേണ്ട പ്രായത്തിൽ സാഹചര്യങ്ങളാൽ ഒറ്റപ്പെട്ടു പോയവരെ കൂടെ  ചേർത്തു നിർത്തുക എന്നത് സാമൂഹിക പ്രതിബദ്ധതയാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.ലിവ് ടു സ്‌മൈൽ ഫൗണ്ടേഷൻ സംഘടിപ്പിച്ച കരുതലിന്റെ കൈ സ്പർശം നിർധരായ പെൺകുട്ടികൾക്ക് വേണ്ടിയുള്ള വസ്ത്ര വിതരണ പരിപാടി ഉദ്ഘാടനം ചെയ്തു. ചൈൽഡ് വെൽഫെയർ കമ്മിറ്റി മെമ്പർ അഹമ്മദ്‌ ഷെറീൻ പരിപാടി അധ്യക്ഷത വഹിച്ചു. ഫൗണ്ടേഷൻ കോർഡിനേറ്റർ മുർഷിദ്, മഹിളാ ശിക്ഷ കേന്ദ്ര അദ്ധ്യാപിക  രാധ, ഫൗണ്ടേഷൻ പ്രതിനിധിയും, എഴുത്തുകാരനുമായ മുനീർ എന്നിവർ സംസാരിച്ചു .42 പെൺകുട്ടികൾക്കുള്ള  പുതിയ വസ്ത്ര വിതരണവും ചടങ്ങിൽ നടന്നു.ലിവ് ടു സ്‌മൈൽ ഫൗണ്ടേഷൻ പ്രവർത്തകരായ മുദസ്സിർ, ഹുമൈദ്, കാവ്യ, ഷാദിന് മഹിളാ ശിക്ഷ പ്രവർത്തക അനുപമ, മറ്റു പ്രവർത്തകർ സംബന്ധിച്ചു. പരിപാടിയിൽ മഹിളാ ശിക്ഷ കോർഡിനേറ്റർ അൻസീറാ  സ്വാഗതവും, അനീസ നന്ദിയും പറഞ്ഞു.

Post a Comment

0 Comments