തിങ്കളാഴ്‌ച, ജൂൺ 19, 2023

 


ചിത്താരി: യൂത്ത് ലീഗ്, എം.എസ്.എഫ് സംയുക്ത കൺവെൻഷനും എസ്.എസ്.എൽ.സി ,പ്ലസ് ടു ,നീറ്റ് പരീക്ഷയിൽ മികച്ച വിജയം കരസ്ഥമാക്കിയവർക്ക് സീതി സാഹിബ് എക്സലൻസി അവാർഡും, അനുസ്മരണവും സംഘടിപ്പിച്ചു.

ജേതാകൾക്ക് മൊമെന്റോയും ക്യാഷ് പ്രൈസും നൽകി.

ശാഖ യൂത്ത് ലീഗ് ജനറൽ സെക്രട്ടറി സി.കെ ഇർഷാദിന്റെ അധ്യക്ഷതയിൽ ജില്ലാ മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ് വണ്ഫോർ അബ്ദുറഹ്മാൻ പരിപാടി ഉദ്ഘാടനം ചെയ്തു. എം.എസ്.എഫ് ജില്ലാ ട്രഷറർ ജംഷീദ് ചിത്താരി സ്വാഗതഭാഷണം നടത്തി.

റംഷാദ് റബ്ബാനി അരിയിൽ മുഖ്യപ്രഭാഷണം നടത്തി. എം.എസ്.എഫ് ജില്ലാ പ്രസിഡന്റ്‌ സയ്യിദ് താഹ തങ്ങൾ  ഉപഹാരവും ക്യാഷ് അവാർഡും നൽകി വിദ്യാർത്ഥികളെ അനുമോദിച്ചു.

പഞ്ചായത്ത്‌ മുസ്ലിം ലീഗ് ജന.സെക്രട്ടറി ബഷീർ ചിത്താരി,

വാർഡ് മുസ്ലിം ലീഗ് ഭാരവാഹികളായ ബഷീർ മാട്ടുമ്മൽ, സുബൈർ സി പി, പി.കെ അബ്ദുല്ല ഹാജി, ജബ്ബാർ ചിത്താരി,അസിഫ് ബദർ നഗർ,

ആഷിക് മാണിക്കോത്ത് ,ജാസിം പാലായി,ഹാരിസ് സി.എം, എം.എസ്.എഫ് ശാഖ സെക്രട്ടറി ആഷിക്,അനസ് കൊളവയൽ എന്നിവർ ആശംസ അർപ്പിച്ചു. പുതിയ എം.എസ്.എഫ്  കമ്മിറ്റി ഭാരവാഹികളായി പ്രസിഡന്റ്‌ മുനവ്വിർ,വൈസ് പ്രസിഡന്റ്‌ മാരായി അനസ് ,ആഷിഖ്,ജുനൈദ് എന്നിവരെയും ജനറൽ സെക്രട്ടറി ഷാദ്,ജോ.സെക്രട്ടറിമാരായി നിഹാൽ,സിനാൻ,സിയാദ് , ട്രഷറർ അഹമ്മദ് സമീൽ എന്നിവരെ തെരഞ്ഞെടുത്തു. ശാഖ പ്രസിഡന്റ്‌ അനസ് കെ നന്ദി പറഞ്ഞു.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ