ജില്ലാ പഞ്ചായത്ത് എ പ്ലസ് മീറ്റ് നടത്തി; ഇ.ചന്ദ്രശേഖരന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു

LATEST UPDATES

6/recent/ticker-posts

ജില്ലാ പഞ്ചായത്ത് എ പ്ലസ് മീറ്റ് നടത്തി; ഇ.ചന്ദ്രശേഖരന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തുകാഞ്ഞങ്ങാട്: ഹൊസ്ദുര്‍ഗ്, ബേക്കല്‍ ഉപജില്ലാ വിദ്യാഭ്യാസ മേഖലയിലെ എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷകളില്‍ മുഴുവന്‍ വിഷയത്തിലും എ പ്ലസ് നേടിയ വിദ്യാര്‍ത്ഥികള്‍ക്കായി കാസര്‍കോട് ജില്ലാ പഞ്ചായത്ത് എ പ്ലസ് മീറ്റ് നടത്തി. ഇ.ചന്ദ്രശേഖരന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.ബേബി ബാലകൃഷ്ണന്‍ അദ്ധ്യക്ഷത വഹിച്ചു. മികച്ച വിജയം നേടിയ കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ല, അശ്വതി മനോജ് എന്നിവരെ ആദരിച്ചു. ജില്ലാ കളക്ടര്‍ കെ.ഇമ്പശേഖര്‍ മുഖ്യാതിഥിയായി. അസാപ് കേരള ചെയര്‍പേര്‍സണ്‍ ഉഷ ടൈറ്റസ് ബോധവത്ക്കരണ ക്ലാസ്സ് നടത്തി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷാനവാസ് പാദൂര്‍, കാഞ്ഞങ്ങാട് നഗരസഭാധ്യക്ഷ കെ.വി.സുജാത, അജാനൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് ടി.ശോഭ, മടിക്കൈ പഞ്ചായത്ത് പ്രസിഡണ്ട് എസ്.പ്രീത, ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അംഗം ഷിനോജ് ചാക്കോ, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ.വി.ശ്രീലത, അജാനൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ.സബീഷ്, അജാനൂര്‍ പഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷ കെ.മീന, കെ.വി.രാജേഷ് എന്നിവര്‍ സംസാരിച്ചു. ജില്ലാ പഞ്ചായത്ത് സെക്രട്ടറി ജി.ഷെറി സ്വാഗതവും ജൂനിയര്‍ സൂപ്രണ്ട് കെ.രാജേന്ദ്ര നന്ദിയും പറഞ്ഞു.

Post a Comment

0 Comments