ഞായറാഴ്‌ച, ജൂൺ 25, 2023


മാഹി: പള്ളൂർ ഇരട്ടപ്പിലാക്കൂലിലെ ഇ പ്ലാനറ്റ്  ഇലക്ട്രോണിക്സ്കടയിൽ നിന്നും, സമീപത്തെ മോബി ഹബ് മൊബൈൽ കടകളും കുത്തിത്തുറന്ന് മൊബൈൽ ഫോണുകൾ  കവർച്ച നടത്തിയ ഡൽഹി സ്വദേശികളായ  നാല് പേർക്ക് മാഹി കോടതി ഒന്നര വർഷം തടവും ,ആൾ വീതം 500 രൂപ പിഴയടയ്ക്കുവാനും വിധിച്ചു. പിഴ അടച്ചില്ലെങ്കിൽ ഒരാഴ്ച്ച കൂടി തടവ് അനുഭവിക്കണം


കവർച്ചാ സംഘത്തിലെ ഡൽഹി സുന്ദർ നഗരിയിലെ മുഹമ്മദ് ഷഫീക്ക് (28), സുന്ദർ നഗരി ഒ.ബ്ലോക്കിലെ വസീർ ഖാൻ (24), ഡൽഹി കപക്ഷേരയിലെ രാഹുൽ ജയ്സ്വാൾ(28), ഡൽഹി കപക്ഷേരയിലെ മുസ്ലിം ആലം (26) എന്നിവർക്കാണ് ജഡ്ജി റോസ്ലിലിൻ ശിക്ഷ വിധിച്ചത്. ഇ- പ്ലാനറ്റ് ; മോബി മൊബൈൽ ഷോപ്പ് എന്നീ കടകളുടെ ഷട്ടർ  കുത്തിത്തുറന്ന് 7 ലക്ഷം രൂപ വില വരുന്ന മൊബൈൽ ഫോണുകളുമാണ് കവർന്നത്. അന്നത്തെ പള്ളൂർ എസ്.ഐ. പ്രതാപൻ രണ്ട് കേസുകൾ റജിസ്ട്രർ ചെയ്തു. മാഹി സി.ഐ. എ- ശേഖറിൻ്റെ നേ തൃത്വത്തിലുള്ള അന്വേഷണ സംഘം പ്രതികളെ ഡൽഹിയിൽ വെച്ച് പിടികൂടി അറസ്റ്റ് ചെയ്തിരുന്നു. സ്പെഷ്യൽ ഗ്രേഡ്  എ.എസ്.ഐ മാരായ കിഷോർ കുമാർ , സുനിൽ കുമാർ , പ്രസാദ് , പോലീസുകാരായ ശ്രീജേഷ് , നിഷിത്ത് , പ്രീത് എന്നിവരടങ്ങിയ സംഘമാണ് ഡൽഹിയിൽ നിന്നും പ്രതികളെ അറസ്റ്റ് ചെയ്തത്.


പള്ളൂർ എസ്.ഐ.പ്രതാപൻ , എസ് ഐ ജയശങ്കർ ,  ,  ഹെഡ് കോൺസ്റ്റബിൾ സുജേഷ്,  രാജേഷ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.  പ്രോസിക്യൂഷന് വേണ്ടി അഡ്വ: എം.ഡി. തോമസ് എ പി പി ഹാജരായി.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ