ഹൊസ്ദുര്‍ഗ് സ്‌കൂള്‍ 120-ാം വാര്‍ഷികാഘോഷം ജൂലൈ അഞ്ചിന്; ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഉദ്ഘാടനം ചെയ്യും

LATEST UPDATES

6/recent/ticker-posts

ഹൊസ്ദുര്‍ഗ് സ്‌കൂള്‍ 120-ാം വാര്‍ഷികാഘോഷം ജൂലൈ അഞ്ചിന്; ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഉദ്ഘാടനം ചെയ്യുംകാഞ്ഞങ്ങാട്: ആയിരങ്ങള്‍ക്ക് അക്ഷര വെളിച്ചം പകര്‍ന്നു നല്‍കിയ ഹോസ്ദുര്‍ഗ് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെ ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന 120-ാം വാര്‍ഷികാഘോഷം ജൂലൈ 5 ന് വൈകുന്നേരം നാലിന് കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഉദ്ഘാടനം ചെയ്യും. വാര്‍ഷികത്തിന്റെ ഭാഗമായി സംഘാടക സമിതി ഓഫീസ്, ലോഗോ പ്രകാശനം, ഫണ്ട് ഉദ്ഘാടനം എന്നിവ നടന്നു. വാര്‍ഡ് കൗണ്‍സിലര്‍ വന്ദന ബല്‍റാജ് ലോഗോ പ്രകാശനവും, ആദ്യ ഫണ്ട് നല്‍കി ഉദ്ഘാടനവും ചെയ്തു. കാഞ്ഞങ്ങാട് നഗരസഭ കൗണ്‍സിലര്‍മാരായ കെ.ആയിഷ, നജ്മ റാഫി എന്നിവര്‍ ഓഫീസ് ഉദ്ഘാടനം ചെയ്തു. സംഘാടകസമിതി ചെയര്‍മാന്‍ എം.രാഘവന്‍ അധ്യക്ഷത വഹിച്ചു. എം.പി ജാഫര്‍, അജയകുമാര്‍ നെല്ലിക്കാട്, റസാക്ക് തായ്‌ലക്കണ്ടി, ഇ.കെ.കെ പടന്നക്കാട്, എം.മജീദ്, പ്രഥമ അധ്യാപകന്‍ എസ്.പി.കേശവന്‍ എന്നിവര്‍ സംസാരിച്ചു. സ്‌കൂള്‍ പി.ടി.എ പ്രസിഡണ്ട് സന്തോഷ് കുശാല്‍നഗര്‍ സ്വാഗതവും

പ്രിന്‍സിപ്പല്‍ ഡോ.എ.വി.സുരേഷ് ബാബു നന്ദിയും പറഞ്ഞു.

Post a Comment

0 Comments