ഗോ ഫസ്റ്റിന് വീണ്ടും ചിറകുമുളയ്ക്കുന്നു; ആദ്യ അന്താരാഷ്ട്ര സർവീസ് യുഎഇയിൽ നിന്ന് കണ്ണൂരിലേക്ക്

LATEST UPDATES

6/recent/ticker-posts

ഗോ ഫസ്റ്റിന് വീണ്ടും ചിറകുമുളയ്ക്കുന്നു; ആദ്യ അന്താരാഷ്ട്ര സർവീസ് യുഎഇയിൽ നിന്ന് കണ്ണൂരിലേക്ക്


 അബൂദബി: സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് നിർത്തിവച്ചിരുന്ന ഗോ ഫസ്റ്റ് വിമാന സർവീസുകൾ പുനരാരംഭിക്കുന്നതിന് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷന്റെ(ഡിജിസിഎ)അനുമതി.ഈ മാസം അവസാനമോ അടുത്ത മാസം ആദ്യമോ ഗോ ഫസ്റ്റ് ആഭ്യന്തര സർവീസ് വീണ്ടും ആരംഭിക്കുമെങ്കിലും അന്താരാഷ്ട്ര സർവീസ് സപ്തംബറിലാവും തുടങ്ങുകയെന്നാണ് വിവരം.

ആദ്യ അന്താരാഷ്ട്ര സർവീസ് യു എ ഇ കണ്ണൂർ റൂട്ടിലായിരിക്കും. പശ്ചിമേഷ്യൻ മേഖലയിൽ അബൂദബി, ദുബയ്, മസ്കത്ത്, കുവൈത്ത്, ദമ്മാം എന്നിവിടങ്ങളിൽ നിന്നും കണ്ണൂർ, ഡൽഹി, ബോംബെ, കൊച്ചി എന്നിവിടങ്ങളിലേക്കാണ് ഗോ ഫസ്റ്റ് പ്രധാനമായും സർവീസ് നടത്തിയിരുന്നത്. അബൂദബി, ദുബയ് എന്നിവിടങ്ങളിൽ നിന്നും ദിവസവും മറ്റിടങ്ങളിൽ നിന്നും ആഴ്ചയിൽ മൂന്നും സർവീസായിരുന്നു ഉണ്ടായിരുന്നത്.

യുഎഇയിൽ നിന്നും കണ്ണൂരിലേക്കുള്ള യാത്രക്കാർ ഏറ്റവും കൂടുതൽ ആശ്രയിച്ചിരുന്നത് ഗോ ഫസ്റ്റ് സർവീസുകളെയായിരുന്നു. അന്താരഷ്ട്ര സർവീസിന്റെ ടിക്കറ്റ് ബുക്കിങ് സപ്തംബർ മാസം ആദ്യം ആരംഭിക്കും.

Post a Comment

0 Comments