ജി എച്ച് എസ് ചന്ദ്രഗിരിയിലെ 10 എ 90- 91ബാച്ച് ഫാമിലി മീറ്റും അനുമോദനചടങ്ങും നടത്തി

LATEST UPDATES

6/recent/ticker-posts

ജി എച്ച് എസ് ചന്ദ്രഗിരിയിലെ 10 എ 90- 91ബാച്ച് ഫാമിലി മീറ്റും അനുമോദനചടങ്ങും നടത്തികളനാട്; ജി എച്ച് എസ് ചന്ദ്രഗിരിയിലെ 10 എ 90- 91 ബാച്ച്  ഫാമിലി മീറ്റും അനുമോദനചടങ്ങും  നടത്തി. ചട്ടംഞ്ചാല്‍ മിലന്‍ പാര്‍ട്ടി ഹാളില്‍ നടന്ന ചടങ്ങില്‍ പ്രോഗ്രാം കമ്മറ്റി ചെയര്‍മാൻ  കരീം ഹദ്ദാദിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗം സൈഫുദ്ധീന്‍ കളനാട് ഉദ്ഘാടനം ചെയ്യ്തു ഹാപ്പി ഫാമിലി എന്ന വിഷയത്തിൽ ക്ലാസെടുത്തു . 


ജലാല്‍ മര്‍ത്തബ സ്വാഗതം പറഞ്ഞു. 10 എ ബാച്ച്  അങ്കങ്ങളായ അബ്ദുല്ല കളനാട്,ഷെരീഫ് കീഴൂര്‍,നസീര്‍ ദേളി,ഹമീദ് കെ എം, ഹക്കിം ഒരവങ്കര,സിദ്ധിക്ക് ദര്‍ഗാസ്,ഹാരീഫ് കളനാട്, ഫാറൂഖ് കീഴൂര്‍,ഷെരീഫ് ചെമ്പരിക്ക,ഹാരീസ് കീഴൂര്‍,ഹാരീസ് എ എച്ച്, എന്നിവര്‍ പ്രസംഗിച്ചു.തുടര്‍ന്ന് അവരുടെ മക്കളില്‍ എസ് എസ് എല്‍ സി  പ്ലസ് ടു പരീക്ഷയില്‍ ഉന്നത വിജയം നേടിയ കുട്ടികളെ മെമെന്റോയും ക്യാഷ് അവാർഡും നല്‍കി അനുമോദിച്ചു.

Post a Comment

0 Comments