ബൈക്കിലെത്തി സ്ത്രീകളുടെ മാല പിടിച്ചുപറിക്കുന്ന യുവാവ് ബേക്കൽ പോലീസിന്റെ പിടിയിലായി

LATEST UPDATES

6/recent/ticker-posts

ബൈക്കിലെത്തി സ്ത്രീകളുടെ മാല പിടിച്ചുപറിക്കുന്ന യുവാവ് ബേക്കൽ പോലീസിന്റെ പിടിയിലായി
ബേക്കൽ : വഴിയാത്രക്കാരായ സ്ത്രീകളുടെ മാല ഇരുചക്ര വാഹനങ്ങളിലെത്തി പിടിച്ചുപറിക്കുന്ന പ്രതിയെ അറസ്റ്റ് ചെയ്തു. കൂവത്തൊട്ടി സ്വദേശി മുഹമ്മദ്‌ ഷംനാസ്(30), ഷംനാസ് മൻസിൽ, മേൽപ്പറമ്പ, കളനാട് ആണ് വലയിലായത്. ഇയാൾക്ക്  മേൽപ്പറമ്പ സ്റ്റേഷനിൽ മാല മോഷണത്തിൽ ആറോളം കേസുകൾ നിലവിലുണ്ട്.

സമീപകാലത്താണ് ജില്ലയിൽ മാല മോഷണ കേസുകൾ വർധിച്ചത്. തുടർന്ന് എല്ലാ സ്റ്റേഷൻ പരിധികളിലും പോലീസ് പരിശോധന ശക്തമാക്കിയിരുന്നു. കാസറഗോഡ് ജില്ലാ പോലീസ് മേധാവി ഡോ: വൈഭവ് സക്സേന ഐപിഎസിന്റെ നേതൃത്വത്തിൽ, ബേക്കൽ DySP സുനിൽ കുമാറിന്റെ കീഴിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചിരുന്നു. ബേക്കൽ ഇൻസ്‌പെക്ടർ വിപിൻ യു.പി, മേൽപറമ്പ ഇൻസ്‌പെക്ടർ ഉത്തംദാസ് എന്നിവരും,  വിവിധ പോലീസ് സ്റ്റേഷനുകളിൽ നിന്നും, ജില്ലാ പോലീസ് ആസ്ഥാനത്ത് നിന്നും പോലീസുകാരും ഈ പ്രത്യേക സംഘത്തിൽ ഉണ്ടായിരുന്നു. ഇവർ നടത്തിയ രാപകലില്ലാത്ത പ്രയത്നമാണ് പ്രതിയെ പിടികൂടിയത്.

പ്രതിയുടെ പക്കലുള്ള രണ്ട് സ്കൂട്ടറുകളിലാണ് മോഷണം നടത്തി വന്നത്. ഇവയിൽ വ്യാജ നമ്പർ പ്ലേറ്റ് സ്ഥാപിച്ചും , മാസ്ക്, ഹെൽമെറ്റ്‌ മുതലായവ ധരിച്ചും മാല പൊട്ടിക്കുകയായിരുന്നു.


Post a Comment

0 Comments