പുതുക്കൈ റസിഡൻസ് അസോസിയേഷൻ സീനിയർ സിറ്റിസൺ ഫോറം കേരള; ഓണാഘോഷവും കുടുംബ സംഗമവും നടത്തി

LATEST UPDATES

6/recent/ticker-posts

പുതുക്കൈ റസിഡൻസ് അസോസിയേഷൻ സീനിയർ സിറ്റിസൺ ഫോറം കേരള; ഓണാഘോഷവും കുടുംബ സംഗമവും നടത്തി
നീലേശ്വരം; പുതുക്കൈ റസിഡൻസ് അസോസിയേഷൻ്റെയും, സീനിയർ സിറ്റിസൺ ഫോറം കേരളയുടെയും സംയുക്താഭിമുഖ്യത്തിൽ ഓണാഘോഷവും , കുടുംബ സംഗമവും  കാശി തുമ്പ 2023 അതി വിപുലമായി ആഘോഷിച്ചു.

ഇതിന് മുന്നോടിയായി പുതുക്കൈ ചെക്ക് പോസ്റ്റിൽ നിന്നും ആരംഭിച്ച് പുതുക്കൈ ഗ്രാമത്തെ വലം വെച്ച് സദാശിവക്ഷേത്രപരിസരം വരെ വർണ്ണശബളമായ ഘോഷയാത്ര സംഘടിപ്പിച്ചു. തുടർന്ന് വിവിധ കലാകായിക മത്സരങ്ങൾ നടന്നു. ഉച്ചയ്ക്ക് വിഭവസമൃദ്ധമായ ഓണസദ്യയും, വൈകുന്നേരം ജില്ലാതല കമ്പവലി മത്സരം അരങ്ങേറി. രാത്രി നടന്ന കലാപരിപാടികൾ സിനിമാ താരം ഋതേഷ് അരമന ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയർമാൻ എം.ഗോവിന്ദൻ നായർ അധ്യക്ഷത വഹിച്ചു. അസോസിയേഷൻ പ്രസിഡൻ്റ് കെ. കുഞ്ഞി കണ്ണൻ നായർ സമ്മാനദാനം നിർവ്വഹിച്ചു. വാർഡ് കൗൺസിലർ കെ.രവീന്ദ്രൻ മുഖ്യാതിഥിയായി.എം.വി വിജയൻ ,എം.വി അനിൽകുമാർ, എ വി കുമാരൻ, സുരേഷ് ബാബു എ, എ കരുണാകരൻ, വി.നാരായണൻ മാസ്റ്റർ, പി.വി.സുകുമാരൻ മാസ്റ്റർ, ശാന്ത കെ.വി,വന്ദന എന്നിവർ പ്രസംഗിച്ചു.

Post a Comment

0 Comments