വെള്ളിയാഴ്‌ച, സെപ്റ്റംബർ 22, 2023




കാസറഗോഡ്: ജനാധിപത്യത്തിന്റെ  ശ്രീ കോവിലായ ഇന്ത്യൻ പാർലമെൻ്റിൻ്റെ പുതിയ കെട്ടിടത്തിൽ ആദ്യ സഭ ചേരുന്നതിന് മുമ്പായി സഭാംഗങ്ങൾക്ക് വിതരണം ചെയ്ത ഭരണഘടനയുടെ പകർപ്പിൽ നിന്നും മതേതരത്വം എന്നത് ഒഴിവാക്കിയെന്ന വാർത്ത അതീവ ഗുരുതരമായ ഒരു വിഷയമാണ്. നാനാത്വത്തിൽ ഏകത്വം എന്ന ഇന്ത്യൻ സംസ്കാരത്തിന് ഏറ്റവും അനുയോജ്യം അലങ്കാരവുമായ "മതേതരത്വം" എന്ന പദം ഒഴിവാക്കിയെന്നത് ആശങ്കയോടെ മാത്രമേ നോക്കിക്കാണാൻ പറ്റുകയുളളൂ എന്ന് എം.എസ്.എസ് ജില്ലാ പ്രവർത്തക സമിതി യോഗം വിലയിരുത്തി.  

ജില്ലാ പ്രസിഡന്റ്‌ വി കെ പി ഇസ്മായിൽ ഹാജി ആദ്യക്ഷത വഹിച്ചു.  സെക്രട്ടറി സി എ അഹമ്മദ് കബീർ സ്വാഗതം പറഞ്ഞു.  എം പി ഷാഫി ഹാജി,  അഡ്വ: ബെവിഞ്ച അബ്ദുല്ല,  അബ്ദുൽ നാസർ പി എം,  എ അബ്ദുല്ല, പി എം ഹനീഫ, എ ഹമീദ് ഹാജി, സമീർ ആമസോണിക്സ്, അബ്ദുള്ള കുഞ്ഞി ചെറിയാജി, അഹമ്മദ് ബെസ്റ്റോ,അബ്ദുല്ല പാലായി, C H സുലൈമാൻ, ഷാജഹാൻ വി കെ, മൊയ്‌ദു ഹാജി കെ, മുജീബ് തളങ്കര, ബഷീർ C H, ഷാഫി എ നെല്ലിക്കുന്ന്, അൻവർ ഹസ്സൻ പ്രസംഗിച്ചു.  

അബ്ദുല്ല കെ കെ, ശംസുദ്ധീൻ മാട്ടുമ്മൽ, ജലീൽ മുഹമ്മദ്, കെ എം റഹീം, ഷാഫി എം എസ്,  അബ്ദുൽ റഹ്മാൻ പാലക്കി, അഷ്‌റഫ്‌ കൊളവയൽ,ഹാറൂൺ ചിത്താരി, എ കെ അബ്ദുല്ല, മുനീർ ബിസ്മില്ല, എം ബി ഹനീഫ്, ബഷീർ കുശാൽ തുടങ്ങിയവർ സംബന്ധിച്ചു

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ