ഭാര്യ ഒളിച്ചോടി! സന്തോഷത്തിൽ 250 പേർക്ക് ഭക്ഷണവും മദ്യവും നൽകി ഭർത്താവിന്റെ ആഘോഷം: വീഡിയോ വൈറൽ

LATEST UPDATES

6/recent/ticker-posts

ഭാര്യ ഒളിച്ചോടി! സന്തോഷത്തിൽ 250 പേർക്ക് ഭക്ഷണവും മദ്യവും നൽകി ഭർത്താവിന്റെ ആഘോഷം: വീഡിയോ വൈറൽകോഴിക്കോട്: വ്യത്യസ്തമായ വിവാഹത്തിന്റെ നിരവധി വാർത്തകൾ സമൂഹമാദ്ധ്യങ്ങളിൽ നിറയാറുണ്ട്. കഴിഞ്ഞ കുറച്ച് നാളുകളായി വിവാഹത്തിന്റെ മാത്രമല്ല, വിവാഹ മോചനവും ആഘോഷമാക്കുന്ന ചിത്രങ്ങളും വീഡിയോകളും നിറഞ്ഞിരുന്നു. അത്തരത്തിലൊരു വീഡിയോ ആണ് സമൂഹമാദ്ധ്യങ്ങളിൽ കഴിഞ്ഞദിവസം മുതൽ നിറയുന്നത്.


ഭാര്യ ഒളിച്ചോടിയ സന്തോഷത്തിൽ ഭർത്താവ് 250 പേർക്ക് മദ്യവും ഭക്ഷണവും നൽകി ആഘോഷിക്കുന്നു എന്ന അടിക്കുറിപ്പോടുകൂടിയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ‘വേൽമുരുകാ ഹരോ ഹര…’ എന്ന പാട്ടിനൊപ്പം കുറച്ച് പുരുഷന്മാർ ചുവടുവയ്‌ക്കുന്നതാണ് വീഡിയോയിലുള്ളത്. വീടിന് മുറ്റത്തുനിന്നുള്ള ആഘോഷമാണ് പകർത്തി സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവെച്ചിരിക്കുന്നത്. പന്തലിട്ടിരിക്കുന്നതും സദ്യ കഴിക്കുന്നതുമൊക്കെ ദൃശ്യങ്ങളിൽ നിന്നും കാണാം.

എന്നാൽ ഇത് ഭാര്യ ഒളിച്ചോടിപ്പോയ സന്തോഷത്തിൽ ഭർത്താവ് നടത്തിയ ആഘോഷത്തിന്റേത് ആണോ എന്ന കാര്യത്തിൽ സ്ഥിരീകരണം ആയിട്ടില്ല. ആരാണ് വീഡിയോ പകർത്തിയതെന്നും വ്യക്തമല്ല. റിയാസ് എന്നയാളുടെ ഫേസ്ബുക്ക് അക്കൗണ്ടിൽ പ്രത്യക്ഷപ്പെട്ട വീഡിയോ ഇതുവരെ എണ്ണായിരത്തിലധികം പേരാണ് ഷെയർ ചെയ്തത്.


Post a Comment

0 Comments