തൊട്ടിലിന്‍റെ കയര്‍ കഴുത്തില്‍ കുരുങ്ങി ആറു വയസ്സുകാരി മരിച്ചു

LATEST UPDATES

6/recent/ticker-posts

തൊട്ടിലിന്‍റെ കയര്‍ കഴുത്തില്‍ കുരുങ്ങി ആറു വയസ്സുകാരി മരിച്ചുമലപ്പുറം: തൊട്ടിലിന്‍റെ കയര്‍ കഴുത്തില്‍ കുരുങ്ങി ആറു വയസ്സുകാരി മരിച്ചു. മലപ്പുറം കുറ്റിപ്പുറത്ത് ബംഗ്ലാ കുന്നില്‍ ഹയാ ഫാത്തിമയാണ് ആണ് മരിച്ചത്.അനുജനെ കിടത്തുന്ന തൊട്ടിലില്‍ കളിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്. തൊട്ടിലിനരികെ കളിക്കുന്നതിനിടെ തൊട്ടില്‍ക്കയര്‍ കഴുത്തില്‍ കുടുങ്ങുകയായിരുന്നു. ഉടന്‍തന്നെ തൊട്ടടുത്തുള്ള താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. മൂടാല്‍ മര്‍ക്കസ് ആല്‍ബിര്‍ സ്‌കൂളിലെ രണ്ടാംക്ളാസ് വിദ്യാര്‍ഥിയാണ് ഹയ ഫാത്തിമ. മൃതദേഹം കുറ്റിപ്പുറം താലൂക്ക് ആശുപത്രിയിലെ മോര്‍ച്ചറിയില്‍.

Post a Comment

0 Comments