കുടുംബ വഴക്കിനിടെ യുവാവ് ഭാര്യാപിതാവിനെ കുത്തിക്കൊന്നു

LATEST UPDATES

6/recent/ticker-posts

കുടുംബ വഴക്കിനിടെ യുവാവ് ഭാര്യാപിതാവിനെ കുത്തിക്കൊന്നു
മലപ്പുറം: പുല്ലാരയിൽ ഭാര്യാ പിതാവിനെ യുവാവ് കുത്തിക്കൊന്നു. പുല്ലാര സ്വദേശി അയ്യപ്പൻ (65) ആണ് മരിച്ചത്. സംഭവത്തിൽ മകളുടെ ഭർത്താവ് പ്രിനോഷിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു.


കുടുംബ വഴക്കിനിടെ അയ്യപ്പനെ പ്രിനോഷ് കത്തികൊണ്ട് വയറിലും, തലക്കും കുത്തുകയായിരുന്നു. ഗുരുതര പരിക്കേറ്റ അയ്യപ്പനെ മഞ്ചേരി മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിനു പിന്നാലെ ഓടി രക്ഷപ്പെട്ട പ്രിനോഷിനെ ഇന്ന് പുലർച്ചെയാണ് മഞ്ചേരി പൊലീസ് കസ്റ്റഡിയിലെടുത്തത്. 

Post a Comment

0 Comments