ബേക്കൽ ഇസ്ലാമിയ എ.ഏൽ.പി സ്‌കൂൾ നൂറാം വാർഷികം; സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

LATEST UPDATES

6/recent/ticker-posts

ബേക്കൽ ഇസ്ലാമിയ എ.ഏൽ.പി സ്‌കൂൾ നൂറാം വാർഷികം; സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചുബേക്കൽ: ബേക്കൽ ഇസ്ലാമിയ എ.ഏൽ.പി സ്‌കൂൾ നൂറാം വാർഷികാഘോഷ പരിപാടിയുടെ ഭാഗമായി ഇൻഡ്യാന ഹോസ്പിറ്റലിന്റെ സഹകരണത്തോടെ  മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.

സ്‌കൂൾ മാനേജർ ഖത്തർ സാലിഹ് ഹാജി ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ക്യാമ്പിൽ പ്രശസ്ത ജനറൽ കൺസൾട്ടന്റ് ഫിസിഷ്യനും പ്രമേഹരോഗ വിദഗ്ധനുമായ ഡോക്‌ടർ സച്ചിൻ മാധവ് രോഗികളെ പരിശോധിച്ചു. വാർഡ് മെമ്പർ ചോനായി മുഹമ്മദ്കുഞ്ഞി, പി.ടി. എ പ്രസിഡണ്ട് താജുദ്ദീൻ ബേക്കൽ, പ്രോഗ്രാം ചീഫ് കോർഡിനേറ്റർ ഗഫൂർഷാഫി, ഹെഡ്മിസ്ട്രസ് സപ്ന ടീച്ചർ, അബ്ദുസ്സലാം മാസ്റ്റർ, മമ്മിണി ബേക്കൽ, റഷീദ് ഇബ്രാഹിം തുടങ്ങിയവർ സംബന്ധിച്ചു.

Post a Comment

0 Comments