ബല്ലാകടപ്പുറത്തെ എം എസ് കുഞ്ഞഹമ്മദ് നിര്യാതനായി

ബല്ലാകടപ്പുറത്തെ എം എസ് കുഞ്ഞഹമ്മദ് നിര്യാതനായി



കാഞ്ഞങ്ങാട്: ബല്ലാകടപ്പുറത്തെ എം എസ് കുഞ്ഞഹമ്മദ് ബേക്കലം (47) നിര്യാതനായി. പരേതനായ ബേക്കലം മുഹമ്മദിന്റെ മകനാണ്. വ്യാപാരി ആയിരുന്നു. വൃക്ക  സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്‌സയിൽ ആയിരുന്നു. ഇന്നലെ ഉച്ചയോടെ പനി മൂർച്ഛിക്കുകയും കാഞ്ഞങ്ങാട്ടെ സ്വകാര്യാശുപത്രിയിൽ എത്തിച്ചിരുന്നു. അവിടന്ന് മംഗലാപുരം ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെ ഗുരുതരമായത് കൊണ്ട് കാസർകോട്ടെ സ്വകാര്യാശുപത്രിൽ എത്തിക്കുകയായിരുന്നു. ഇന്ന് രാവിലെ 6 മണിക്ക് മരണപ്പെടുകയായിരുന്നു.

ഭാര്യ: നൂറ, ഏക മകൻ  ഷാജഹാൻ.


സഹോദരങ്ങൾ: അബ്ബാസ് ഹാജി, അബ്ദുൽ ഹമീദ്, അബൂബക്കർ, ഖാദർ, ഹാരിസ്, ഫാത്തിമ.

ഖബറടക്കം ഇന്ന് ളുഹർ നിസ്കാരാന്തരം ബല്ലാകടപ്പുറം പള്ളിയിൽ.


Post a Comment

0 Comments