മന്‍സൂര്‍ ഹോസ്പിറ്റലില്‍ നവീകരിച്ച ബ്ലോക്ക് ഉദ്ഘാടനം ചെയ്തു

LATEST UPDATES

6/recent/ticker-posts

മന്‍സൂര്‍ ഹോസ്പിറ്റലില്‍ നവീകരിച്ച ബ്ലോക്ക് ഉദ്ഘാടനം ചെയ്തുകാഞ്ഞങ്ങാട് : കാഞ്ഞങ്ങാട് മന്‍സൂര്‍ ഹോസ്പിറ്റല്‍ ആന്‍ഡ് സ്‌കൂള്‍ ഓഫ് നഴ്‌സിംഗില്‍ പുതുക്കിപണിത 20 കിടക്കകളോടുകൂടിയ കാഷ്വാലിറ്റി, അത്യാധുനിക സൗകര്യങ്ങളോടെ ശീതീകരിച്ച പ്രസവ റൂം, ഔട്ട് പേഷ്യന്റ് വിഭാഗം, രോഗികളുടെ കാത്തിരിപ്പ് കേന്ദ്രം എന്നിവയുടെ ഉദ്ഘാടനം പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ നിര്‍വഹിച്ചു . ചടങ്ങില്‍ മന്‍സൂര്‍ ഹോസ്പിറ്റല്‍ ചെയര്‍മാന്‍ കുഞ്ഞഹമ്മദ് പാലക്കി, മെഡിക്കല്‍ ഡയറക്ടര്‍ ഡോ. കെ കുഞ്ഞഹമ്മദ്, മാനേജിംഗ് ഡയറക്ടര്‍ ഷംസുദ്ദീന്‍ പാലക്കി, ഡയറക്ടര്‍ ഖാലിദ് പാലക്കി , പ്രശസ്ത ഫിസിഷ്യന്‍ ഡോ. ഷാനവാസ് ഉസ്മാന്‍, മെഡിക്കല്‍ ഓഫീസര്‍ ഫയാസ് റഹ്മാന്‍ , വണ്‍ ഫോര്‍ അബ്ദുള്‍ റഹ്മാന്‍ , ബഷീര്‍ വെള്ളിക്കോത്ത് തുടങ്ങി വിവിധ മേഖലകളിലെ പ്രമുഖ വ്യക്തികള്‍ പങ്കെടുത്തു.

Post a Comment

0 Comments