വലിയപറമ്പ്: അസുഖ ബാധിതനായ പിതാവിനെ മംഗളൂരുവിലെ ആശുപത്രിയിലെത്തിച്ച ഉടനെ കുഴഞ്ഞുവീണ പ്രവാസിയായ യുവാവ് മരിച്ചു. വലിയപറമ്പ് പന്ത്രണ്ടില്‍ സ്വദേശി അല്‍ത്താഫ്(26) ആണ് മരിച്ചത്. ശനിയാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ മംഗളൂരു ഫാദര്‍മുള്ളേഴ്‌സ് ആശുപത്രിയില്‍ വച്ചാണ് മരണം. മൃതദേഹം വൈകീട്ടോടെ നാട്ടിലെത്തിക്കും. ഒരാഴ്ച മുമ്പാണ് യുവാവ് വിദേശത്തുനിന്ന് നാട്ടിലെത്തിയത്. എം.കെ അഹമ്മദിന്റെയും നൂറുജഹാന്റെയും മകനാണ്. സഹോദരങ്ങള്‍: ഷബാന, അഫ്‌സാന, മറിയംബി.
0 Comments