സഹപാഠികൾ 53 വർഷത്തിനു ശേഷം ഒത്തുചേർന്നു സൗഹൃദം പുതുക്കി;കാഞ്ഞങ്ങാട് ദുർഗ ഹയർസെക്കൻഡറി സ്‌കൂളിലെ 1970-71 എസ്എസ്എൽസി 10 സി ബാച്ചിലെ സഹപാഠികളാണ് ഒത്തു ചേർന്നത്

LATEST UPDATES

6/recent/ticker-posts

സഹപാഠികൾ 53 വർഷത്തിനു ശേഷം ഒത്തുചേർന്നു സൗഹൃദം പുതുക്കി;കാഞ്ഞങ്ങാട് ദുർഗ ഹയർസെക്കൻഡറി സ്‌കൂളിലെ 1970-71 എസ്എസ്എൽസി 10 സി ബാച്ചിലെ സഹപാഠികളാണ് ഒത്തു ചേർന്നത്കാഞ്ഞങ്ങാട് : പഠനശേഷം പിരിഞ്ഞ സഹപാഠികൾ 53 വർഷത്തിനു ശേഷം ഒത്തുചേർന്നു സൗഹൃദം പുതുക്കി. കാഞ്ഞങ്ങാട് ദുർഗ ഹയർസെക്കൻഡറി സ്‌കൂളിലെ 1970-71 എസ്എസ്എൽസി 10 സി ബാച്ചിലെ സഹപാഠികളാണ് ഒത്തു ചേർന്നത്. അന്തരിച്ച സഹപാഠികളെ അനുസ്മ‌രിച്ചും ആദരാഞ്ജലിയർപ്പിച്ചുമാണ് സംഗമം തുടങ്ങിയത്. യോഗത്തിൽ പങ്കെടുത്ത 24 പേരും പരിചയം പുതുക്കി. 1970- 71 ൽ എസ്എസ്എൽസി ബാച്ചിൽ ഉണ്ടായിരുന്ന മുഴുവൻ ബാച്ചുകളെയും ഉൾപ്പെടുത്തി മെയ് ആവസാനവാരം മാതൃവിദ്യാലയത്തിൽ വിപുലമായ കുടുംബസംഗമം ചേരാനും തീരുമാനിച്ചു.

കാഞ്ഞങ്ങാട് നഗരസഭ മുൻ ചെയർമാനും ബാച്ച് അംഗവുമായ വി.ഗോപി അധ്യക്ഷത വഹിച്ചു. കാഞ്ഞങ്ങാട് ദുർഗ ഹയർസെക്കൻഡറി സ്‌കൂൾ 1970-71 എസ്എസ്എൽസി ബാച്ചിലെ മുഴുവൻ സഹപാഠികളും 8129665045 എന്ന നമ്പറിൽ ബന്ധപ്പെടണമെന്നു കൺവീനർ മെറിലാൻഡ് ബാലകൃഷ്‌ണൻ അറിയിച്ചു.

Post a Comment

0 Comments