ഇ ഹെൽത്ത് കേരള രജിസ്ട്രേഷൻ ജനറൽ ആശുപത്രിയിൽ വൈറ്റ്ഗാർഡ് ഹെൽപ് ഡെസ്ക് തുടങ്ങി

ഇ ഹെൽത്ത് കേരള രജിസ്ട്രേഷൻ ജനറൽ ആശുപത്രിയിൽ വൈറ്റ്ഗാർഡ് ഹെൽപ് ഡെസ്ക് തുടങ്ങി


 കാസർകോട്:ആരോഗ്യരംഗത്തെ സേവനങ്ങൾ ഡിജിറ്റൽ സാങ്കേതികമാക്കുന്നതിൻ്റ ഭാഗമായി ഇ ഹെൽത്ത് രജിഷ്ട്രേഷൻ ചെയ്യുന്നതിന് വേണ്ടി മുസ്‌ലിം യൂത്ത് ലീഗ് മുനിസിപ്പൽ കമ്മിറ്റിയുടെ കീഴിലുള്ള വൈറ്റ് ഗാർഡ് കാസർകോട് ഗവൺമെൻറ് ജനറൽ ആശുപത്രിയിൽ ഹെൽപ്പ് ഡസ്ക് ആരംഭിച്ചു.തിരക്ക് മൂലം ദിവസവും ആശുപത്രിയിലെത്തുന്ന നൂറുകണക്കിന് രോഗികൾ പ്രയാസപ്പെടുന്ന സാഹചര്യത്തിലാണ് വൈറ്റ്ഗാർഡിൻറെ നേതൃത്വത്തിൽ ഹെൽപ് ഡെസ്ക് ആരംഭിച്ചത്.ഹെൽപ് ഡെസ്ക് നഗരസഭ ചെയർമാൻ അബ്ബാസ് ബീഗം ഉൽഘാടനം ചെയ്തു. ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ഖാലിദ് പച്ചക്കാട്, വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സഹീർ ആസിഫ്, ജനറൽ ഹോസ്പിറ്റൽ സൂപ്രണ്ട് ശ്രീ കുമാർ, ഡെപ്യൂട്ടി സൂപ്രണ്ട് ഡോ: ജമാൽ അഹമ്മദ്, പി ആർ ഒ സൽമ, അഷ്‌റഫ്‌ എടനീർ, കെ എം ബഷീർ, തളങ്കര ഹകീം അജ്മൽ, നൗഫൽ തായൽ, അഷ്ഫാഖ് അബൂബക്കർ തുരുത്തി,മുസമ്മിൽ ഫിർദോസ് നഗർ ഖലീൽ ഷെയ്ഖ് കൊല്ലമ്പാടി, അനസ് കണ്ടത്തിൽ, മാഹിൻ കുന്നിൽ, ഖലീൽ അബൂബക്കർ തുരുത്തി, സജിത കുമാരി, ധനരാജ്, ആയിഷത്ത് മുന തുടങ്ങിയവർ പങ്കെടുത്തു.

Post a Comment

0 Comments