ഗ്രീൻ സ്റ്റാർ മാണിക്കോത്ത്; സിംകോ കപ്പിന് പ്രൗഢമായ തുടക്കം , മത്സരം കാണാന്‍ ആയിരങ്ങളാണ് ചിത്താരിയിലേക്ക് ഒഴുകിയെത്തിയത്

LATEST UPDATES

6/recent/ticker-posts

ഗ്രീൻ സ്റ്റാർ മാണിക്കോത്ത്; സിംകോ കപ്പിന് പ്രൗഢമായ തുടക്കം , മത്സരം കാണാന്‍ ആയിരങ്ങളാണ് ചിത്താരിയിലേക്ക് ഒഴുകിയെത്തിയത്


 കാഞ്ഞങ്ങാട്: മാണിക്കോത്ത് ഗ്രീന്‍സ്റ്റാര്‍ ക്ലബ്ബ് സംഘടിപ്പിക്കുന്ന അഖിലേന്ത്യാ സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റ് ചിത്താരിയില്‍ തുടങ്ങി. ആദ്യ മത്സരത്തില്‍ ബി.എന്‍ ബ്രദേഴ്‌സ് ബദരിയ നഗറിനെതിരെ അരയാല്‍ ബ്രദേഴ്‌സ് അതിഞ്ഞാല്‍ വിജയിച്ചു. നിശ്ചിത സമയം ഇരു ടീമുകളും ഗോള്‍രഹിത സമനില പാലിച്ചതിനെ തുടര്‍ന്ന് ടൈബ്രേക്കര്‍ നടത്തിയെങ്കിലും അതിലും സമനില പാലിച്ചു. തുടര്‍ന്ന് ടോസിട്ടു. ഭാഗ്യം അരയാല്‍ ബ്രദേഴ്‌സിനെ തുണച്ചു. ആദ്യ മത്സരം കാണാന്‍ ആയിരങ്ങളാണ് ചിത്താരിയിലേക്ക് ഒഴുകിയെത്തിയത്.
ടൂര്‍ണ്ണമെന്റ് ഉല്‍ഘാടനത്തോടനത്തിന് മുന്നോടിയായി നടത്തിയ വെടി മരുന്ന് പ്രയോഗം ഏറെ ശ്രദ്ധേയമായി. അഖിലേന്ത്യാ സെവന്‍സ് ഫുട്‌ബോള്‍ വേദിയില്‍ ചരിത്രത്തില്‍ ആദ്യമായി മിനുറ്റുകളോളം നീണ്ടു നിന്ന ഇട്ടമ്മല്‍ സ്‌കൈ ഷോട്‌സിന്റെ വെടി മരുന്ന് പ്രയോഗം കാണികളില്‍ നവ്യാനുഭവം തീര്‍ത്തു. ഒപ്പം ഫാസില ബാനുവും സംഘവും അവതരിപ്പിച്ച ഗാനമേളയും ഗ്രീന്‍ സ്റ്റാറിന്റെ ഫുട്‌ബോള്‍ മേളയ്ക്ക് മാറ്റുകൂട്ടി.
ടൂര്‍ണ്ണമെന്റ് ഉല്‍ഘാടനം രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി നിര്‍വ്വഹിച്ചു. നാസര്‍ തായല്‍ അധ്യക്ഷത വഹിച്ചു. സന മാണി ക്കോത്ത് സ്വാഗതം പറഞ്ഞു. യു.കെ ചെയർമാൻ യുകെ യൂസുഫ് മുഖ്യാതിഥിയായി. പോലീസ് ഇന്‍സ്‌പെക്ടര്‍ ആസാദ്, സി. കുഞ്ഞാമദ് ഹാജി പാലക്കി , കെ. ഇ. എ ബക്കര്‍, വണ്‍ ഫോര്‍ അബ്ദുറഹ്മാന്‍,  ബഷീര്‍ വെള്ളിക്കോത്ത്, മുബാറക്ക് ഹസൈനാര്‍ ഹാജി,   ബദറുദ്ദീന്‍ കെ.കെ, എം.പി ജാഫര്‍, സി.കെ റഹ്മത്തുള്ള, ഹക്കീം കുന്നില്‍, സുരേഷ് പി. വി , അരവിന്ദന്‍ മാണിക്കോത്ത്, മാണിക്കോത്ത് അബൂബക്കര്‍, എം.എന്‍ ഇസ്മയില്‍, എം.പി നൗഷാദ്, ഷുഹൈബ് വി.പി.പി, ഷംസുദ്ദീന്‍ പാലക്കി, ഖമറുദ്ദീന്‍ കെ.കെ,  വി കമ്മാരന്‍, ദാമോദരന്‍ മഡിയന്‍,സി.എച്ച് അബ്ദുല്ല, എന്നിവര്‍ സംബന്ധിച്ചു.

Post a Comment

0 Comments