കാസർകോട്: ബിജെപി സംസ്ഥാന സെക്രട്ടറിയും അഭിഭാഷകനുമായ കെ. ശ്രീകാന്തിൻ്റെ വീട്ടിൽ അജ്ഞാതൻ്റെ അതിക്രമം. ചൊവ്വാഴ്ച രാവിലെ തൃക്കണ്ണാട്ടെ വീട്ടിൽ ശ്രീകാന്തും ഭാര്യയും ഇല്ലാത്ത സമയത്ത് എത്തിയ വ്യക്തിയാണ് വീട്ടിൽ അതിക്രമിച്ചു കയറി ശ്രീകാന്തിൻ്റെ മകളോട് നിനക്ക് അച്ഛൻ ഇല്ലാതാകാൻ പോകുന്നു എന്ന് വധഭീഷണി മുഴക്കിയത്. വീട്ടിൽ അതിക്രമിച്ചു കയറിയതിനും വധഭീഷണി മുഴക്കിയതിനും ബേക്കൽ പൊലീസിൽ പരാതി നൽകി.
0 Comments