കര്‍ണാടക മുന്‍ മുഖ്യമന്ത്രി ബി എസ് യെദിയൂരപ്പയ്‌ക്കെതിരെ പോക്‌സോ കേസ്

LATEST UPDATES

6/recent/ticker-posts

കര്‍ണാടക മുന്‍ മുഖ്യമന്ത്രി ബി എസ് യെദിയൂരപ്പയ്‌ക്കെതിരെ പോക്‌സോ കേസ്കര്‍ണാടക മുന്‍ മുഖ്യമന്ത്രി ബി എസ് യെദിയൂരപ്പയ്‌ക്കെതിരെ പോക്‌സോ കേസ്. അമ്മക്കൊപ്പം സഹായം ചോദിച്ച് വന്ന 17 കാരിയോട് യെദിയൂരപ്പ മോശമായി പെരുമാറി എന്നാണ് പൊലീസിന് ലഭിച്ച പരാതി. കഴിഞ്ഞ മാസം രണ്ടിനാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. ബെംഗളൂരു സദാശിവ നഗര്‍ പൊലീസാണ് യെദിയൂരപ്പയ്‌ക്കെതിരെ പോക്‌സോ കേസെടുത്തത്.

വഞ്ചനാകേസില്‍ പരാതിക്കാരിയായ പെണ്‍കുട്ടിയും മാതാവും 81കാരനായ യെദിയൂരപ്പയോട് സഹായം ചോദിച്ചെത്തിയപ്പോഴാണ് സംഭവം ഉണ്ടായത്. 2021ലാണ് യെദിയൂരപ്പ മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കുന്നത്. 2019മുതല്‍ 2021വരെ കര്‍ണാടക മുഖ്യമന്ത്രിയായിരുന്നു യെദിയൂരപ്പ.

Post a Comment

0 Comments