കനത്ത ചൂടില്‍ കെഎസ്ആര്‍ടിസി ബസിന്റെ ചില്ല് തകര്‍ന്നു; ഡ്രൈവര്‍ക്കും യാത്രക്കാരായ കുട്ടികള്‍ക്കും പരിക്കേറ്റു

LATEST UPDATES

6/recent/ticker-posts

കനത്ത ചൂടില്‍ കെഎസ്ആര്‍ടിസി ബസിന്റെ ചില്ല് തകര്‍ന്നു; ഡ്രൈവര്‍ക്കും യാത്രക്കാരായ കുട്ടികള്‍ക്കും പരിക്കേറ്റു



കാസര്‍കോട്: കര്‍ണാടക പുത്തൂരില്‍ നിന്ന് കാസര്‍കോട് വരികയായിരുന്ന കെഎസ്ആര്‍ടിസി ബസിന്റെ മുന്‍വശത്തെ ചില്ല് തകര്‍ന്ന് ഡ്രൈവര്‍ക്കും യാത്രക്കാരായ കുട്ടികള്‍ക്കും പരിക്കേറ്റു. ശനിയാഴ്ച ഉച്ചയോടെയാണ് സംഭവം. പുത്തൂരില്‍ നിന്ന് വിട്ടല്‍ വഴി കാസര്‍കോട് ഭാഗത്തേക്ക് വരികയായിരുന്നു ബസ്. ഉരിമജലു സൊസൈറ്റിയില്‍ എത്തിയപ്പോള്‍ ബസിന്റെ മുന്‍വശത്തെ ഗ്ലാസ് പെട്ടെന്ന് തകരുകയായിരുന്നു. ചില്ല് തെറിച്ച്

ചെര്‍ക്കള നെല്ലിക്കട്ട സ്വദേശിയായ ആണ്‍കുട്ടിക്ക് ഗുരുതരമായി പരിക്കേറ്റു. ഡ്രൈവര്‍ക്കും മറ്റൊരു കുട്ടിക്കും നിസാര പരിക്കേറ്റു. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ പുത്തൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

വേനല്‍ച്ചൂട് കൂടിയതാവണം ഗ്ലാസ് പൊടുന്നനെ പൊട്ടാന്‍ കാരണമെന്ന് പറയപ്പെടുന്നു.

Post a Comment

0 Comments