കാസര്‍ഗോഡ് : ദേശീയപാത വികസനത്തിന്റെ ഭാഗമായി കാസര്‍ഗോഡ് ടൗണില്‍ നിര്‍മ്മിക്കുന്ന മേല്‍പ്പാലത്തിന്റെ സ്പാന്‍ കോണ്‍ക്രീറ്റ് പ്രവര്‍ത്തികള്‍ നടക്കുന്ന സാഹചര്യത്തില്‍ നഗരത്തില്‍ മെയ് 13ന് രാത്രി 9 മണി മുതല്‍ 14ന് രാവിലെ 9 മണി വരെ ദേശീയപാത അടച്ചിടും. നുള്ളിപ്പാടി അയ്യപ്പഭജനമന്ദിരത്തിനും പുതിയ ബസ് സ്റ്റാന്‍ഡിനും ഇടയില്‍ 150 മീറ്റര്‍ ദേശീയപാതയാണ് പൂര്‍ണ്ണമായും അടച്ചിടുന്നത്. പുതിയ ബസ് സ്റ്റാന്‍ഡിന് സമീപത്തെ മുണ്ടോള്‍ ആര്‍ക്കേഡ് കെട്ടിടം ദേശീയപാത വികസനത്തിന്റെ ഭാഗമായി പൊളിച്ചു മാറ്റുന്നതില്‍ നഷ്ടപരിഹാരം സംബന്ധിച്ച് ഉള്ള തര്‍ക്കം കോടതിയില്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ സ്പാന്‍ ഘടിപ്പിക്കുന്ന ജോലിക്കാവശ്യമായ ബൂം പമ്പ് ഉള്‍പ്പെടെയുള്ള ഭാരമുള്ള യന്ത്രോപകരണങ്ങള്‍ ഇരുഭാഗത്തുമുള്ള സര്‍വീസ് റോഡ് സ്ഥാപിക്കേണ്ടത് കൊണ്ടാണ് റോഡ് അടച്ചിടേണ്ടി വരുന്നതെന്ന് കരാര്‍ ഏറ്റെടുത്ത ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റി അധികൃതര്‍ അറിയിച്ചു.
0 Comments