തശൂര്‍: ബിസ്‌ക്കറ്റ് പാക്കറ്റിലെ തൂക്കക്കുറവിനെതിരെ തൃശൂരിലെ ജോര്‍ജ്ജ് തട്ടില്‍ ഉപഭോക്തൃ കോടതിയില്‍ നല്‍കിയ പരാതിയില്‍ 60,000 രൂപ നഷ്ടപരിഹാരം നല്‍കാന്‍ തീര്‍പ്പു കല്‍പ്പിച്ചു.
ബിസ്‌ക്കറ്റ് വാങ്ങിയതു മുതല്‍ നഷ്ടപരിഹാരം നല്‍കുന്നതു വരെ ഈ തുകക്ക് 9 ശതമാനം പലിശ നല്‍കാന്‍ തൃശൂര്‍ ഉപഭോക്തൃ കോടതി ബ്രിട്ടാനിയ ഇന്‍ഡസ്ട്രീസ് ലിമിറ്റഡിനോടു നിര്‍ദ്ദേശിച്ചു. ബ്രിട്ടാനിയയെ ഉപഭോക്തൃഫോറം താക്കീതു ചെയ്തു. ഇവര്‍ സംസ്ഥാനത്ത് വിതരണം ചെയ്ത ബിസ്‌ക്കറ്റുകളുടെ അളവ് തൂക്കം പരിശോധിക്കാന്‍ ലീഗല്‍ മെട്രോളജിയോടു നിര്‍ദ്ദേശിച്ചു. ബ്രിട്ടാനിയയുടെ ന്യൂട്രി ചോയ്‌സ് ആരോ റൂട്ടിന്റെ ഒരു പാക്കറ്റ് ബേക്കറിയില്‍ നിന്നു വാങ്ങിയ ജോര്‍ജ് തമാശക്കു വേണ്ടി അത് തൂക്കി നോക്കുകയായിരുന്നു. കവറിനു പുറത്തു 300 ഗ്രാമെന്ന് അടയാളപ്പെടുത്തിയിട്ടുണ്ടെങ്കിലും തൂക്കത്തില്‍ 52 ഗ്രാം കുറവാണ് കാണിച്ചത്. ഇതോടെ ഈ ബിസ്‌ക്കറ്റിന്റെ കുറേ പാക്കറ്റുകള്‍ കൂടി വാങ്ങി തൂക്കിനോക്കി. അവയിലും തൂക്കക്കുറവു കണ്ടെത്തിയതിനെ തുടര്‍ന്ന് ബിസ്‌ക്കറ്റ് പാക്കറ്റുകള്‍ തൃശൂരിലെ ലീഗല്‍ മെട്രോളജി ഓഫീസില്‍ എത്തിച്ചു തൂക്കിച്ചു. അവിടെയും തൂക്കക്കുറവു കണ്ടെത്തിയതിനെത്തുടര്‍ന്നു തൃശൂര്‍ ഉപഭോക്തൃ കോടതിയെ സമീപിക്കുകയായിരുന്നു.
തൂക്കക്കുറവുള്ള ബിസ്‌ക്കറ്റ് ലഭിച്ചതിനെത്തുടര്‍ന്നുണ്ടായ ബുദ്ധിമുട്ട്, സാമ്പത്തിക നഷ്ടം, കോടതി ചെലവുള്‍പ്പെടെയുള്ള ചെലവുകള്‍ എന്നിവക്ക് 60000 രൂപ ഉപഭോക്തൃ ഫോറം വിധിച്ചു. ഹര്‍ജി നല്‍കിയതു മുതല്‍ നഷ്ടപരിഹാരം നല്‍കുന്നതുവരെ 9 ശതമാനം പലിശയും നല്‍കണം.
0 Comments