ബിജെപി വൈകാതെ ആര്‍എസ്എസിനെ നിരോധിക്കുമെന്ന് ഉദ്ധവ് താക്കറേ

LATEST UPDATES

6/recent/ticker-posts

ബിജെപി വൈകാതെ ആര്‍എസ്എസിനെ നിരോധിക്കുമെന്ന് ഉദ്ധവ് താക്കറേമുംബൈ: ആര്‍എസ്എസ്സിനെക്കൊണ്ട് ബിജെപിക്ക് ഇനി യാതൊരു ഉപയോഗവും ഇല്ലെന്നും വൈകാതെ തന്നെ ആര്‍എസ്എസിനെ നിരോധിക്കുമെന്നും ശിവസേനാ(യുബിടി)നേതാവും മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രിയുമായ ഉദ്ധവ് താക്കറേ. മുംബൈയില്‍ ഇന്ത്യ മുന്നണിയുടെ വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിക്കുകയായിരുന്നു അദ്ദേഹം. ബിജെപി പ്രസിഡന്റ് ജെ പി നദ്ദ നടത്തിയ വാര്‍ത്താസമ്മേളനത്തിലെ പരാമര്‍ശങ്ങള്‍ ഉദ്ധരിച്ചായിരുന്നു ഉദ്ധവ് താക്കറേ ഇക്കാര്യം പറഞ്ഞത്.(BJP will ban RSS soon says Udhav Thakarey)


കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, എന്‍സിപി(എസ്പി)അധ്യക്ഷന്‍ ശരദ് പവാര്‍ തുടങ്ങിയ മുതിര്‍ന്ന നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ സംബന്ധിച്ചു. ജൂലൈ നാലിലെ തിരഞ്ഞെടുപ്പ് ഫലം വരട്ടെ. അപ്പോഴവര്‍ അറിയും ഏതാണ് യഥാര്‍ഥ ശിവസേനയും വ്യാജ ശിവസേനയുമെന്ന്. ബാലാസാഹിബ് താക്കറേ എന്നും മോദിയുടെ പ്രതിസന്ധി ഘട്ടങ്ങളിലടക്കം അദ്ദേഹത്തിനു പിന്നില്‍ അടിയുറച്ചു നിന്നു. ഇപ്പോഴാവട്ടെ അദേ മോദി ബാലാസാഹിബിന്റെ പാര്‍ട്ടിയെ വ്യാജമാണെന്ന് വിളിക്കുന്നുവെന്നും താക്കറേ കൂട്ടിച്ചേര്‍ത്തു.ആദ്യഘട്ടത്തില്‍ ബിജെപി ചെറിയ പാര്‍ട്ടിയായിരുന്നുവെന്നും അതിന് ആര്‍എസ്എസിന്റെ സഹായം വേണമായിരുന്നുവെന്നും ഇപ്പോള്‍ ബിജെപിക്ക് വളര്‍ന്നുവെന്നും അതിന് സ്വയം മുന്നോട്ടുപോവാനും പ്രവര്‍ത്തിക്കാനും കഴിയുന്നുണ്ടെന്നായിരുന്നു കഴിഞ്ഞദിവസം ജെ പി നദ്ദ അഭിമുഖത്തില്‍ പറഞ്ഞത്.

Post a Comment

0 Comments