ഇന്ത്യാ സ്കിൽസ് ദേശീയ മത്സരത്തിൽ കാഞ്ഞങ്ങാട്ടുകാരി അനഘയ്ക്ക് ഒന്നാം സ്ഥാനം

LATEST UPDATES

6/recent/ticker-posts

ഇന്ത്യാ സ്കിൽസ് ദേശീയ മത്സരത്തിൽ കാഞ്ഞങ്ങാട്ടുകാരി അനഘയ്ക്ക് ഒന്നാം സ്ഥാനംകാഞ്ഞങ്ങാട് : ദേശീയ സ്കിൽ ഡവലപ്മെൻറ് ആൻഡ് ഒൻട്രപ്രനർഷിപ്പ് മന്ത്രാലയം സംഘടിപ്പിക്കുന്ന ഇന്ത്യ സ്കിൽസ് മത്സരത്തിൽ ഒന്നാം സ്ഥാനം നേടി കാഞ്ഞങ്ങാട് സ്വദേശിയായ അനഘ പ്രദീപ്. ഒരു ലക്ഷം രൂപയും സ്വർണ മെഡലുമാണ് സമ്മാനം. ഫ്രാൻസിൽ വെച്ച് നടക്കുന്ന വേൾഡ് സ്കിൽ ഒളിംപിക്സിൽ പങ്കെടുക്കാനുള്ള യോഗ്യതയും നേടി.


     ഡിജിറ്റൽ കൺസ്ട്രക്ഷൻ വിഭാഗത്തിൽ കേരളത്തെയാണ് അനഘ പ്രതിനിധീകരിച്ചത്. കാഞ്ഞങ്ങാട് മാസ്റ്റർ പ്രിന്റേഴ്സ് ഉടമയും ലയൺസ് ഇന്റർനാഷണൽ സോൺ ചെയർപേഴ്സനുമായ പ്രദീപ് കീനേരിയുടെയും ഷീജ പ്രദീപിന്റെയും മകളാണ് അനഘ. ഭുവനേശ്വർ ഐഐടിയിൽ എംടെക് വിദ്യാർത്ഥിയാണ്. സഹോദരി: പ്രഷിത

Post a Comment

0 Comments