കാഞ്ഞങ്ങാട്: കെപിസിസി മെമ്പർ ഹക്കീം കുന്നിലിന് ബൈക്കിടിച്ച് പരിക്ക്. ഇന്നലെ രാത്രി ഏകദേശം 10 മണിക്ക് മഡിയൻ റഹ്‌മാനിയ ഹോട്ടലിന് സമീപത്ത് വെച്ച് സുഹൃത്തിൻ്റെ കൂടെ നടന്നു പോകുമ്പോൾ അമിത വേഗതയിൽ വന്ന ബുള്ളറ്റ് ഇടിച്ചു വീഴ്ത്തുകയായിരുന്നു. കാലിൻ്റെ എല്ല് ഒടിഞ്ഞ ഹക്കീമിനെ കാഞ്ഞങ്ങാട്ടെ സ്വകാര്യാശുപത്രിയിൽ എത്തിക്കുകയും തുടർന്ന് വിദഗ്ദ്ധ പരിശോധനയ്ക്കായി കണ്ണൂർ ധനലക്ഷമി ഹോസ്പിറ്റലിൽ അഡ്‌മിറ്റ് ചെയ്തിരിക്കുകയാണ്. മറ്റ് പരിക്കുകളെന്നുമില്ല. അപകടനില തരണം ചെയ്തിരിക്കുകയാണ്.
0 Comments