റൺവേയിൽ ഒരേ സമയം രണ്ടു വിമാനങ്ങൾ; വൻ അപകടം ഒഴിവായത് തലനാരിഴയ്ക്ക്

LATEST UPDATES

6/recent/ticker-posts

റൺവേയിൽ ഒരേ സമയം രണ്ടു വിമാനങ്ങൾ; വൻ അപകടം ഒഴിവായത് തലനാരിഴയ്ക്ക്
റണ്‍വേയില്‍ ഒരേ സമയം രണ്ടു വിമാനങ്ങളിറങ്ങിയ മുംബൈ വിമാനത്താവളത്തില്‍ വൻ അപകടം ഒഴിവായത് തലനാരിഴയ്ക്ക്. എയർ ഇന്ത്യ വിമാനം പറന്നുയരുന്ന സമയത്ത് റൺവേയിൽ ഇൻഡിഗോ വിമാനം ലാൻഡ് ചെയ്തതോടെയാണ് ഒരേ സമയം രണ്ടു വിമാനങ്ങൾ ഒരേ റൺവേയിൽ എത്തിയ അപകടകരമായ സ്ഥിതിവിശേഷം ഉടലെടുത്തത്. ഇന്നലെ നടന്ന സംഭവത്തിൽ ഡിജിസിഎ അന്വേഷണം ആരംഭിച്ചു.

പ്രസ്തുത സംഭവം പുറത്തുവന്നതിനു തൊട്ടുപിന്നാലെ, സംഭവ സമയത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന എയർ ട്രാഫിക് കൺട്രോളറെ (എടിസി) ഡിജിസിഎ പുറത്താക്കി. എയർ ഇന്ത്യയും ഇൻഡിഗോയും സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഒരു വിമാനം റൺവേയിൽ ലാൻഡ് ചെയ്യുന്ന സമയത്ത്, അതേ റൺവേയിൽനിന്ന് മറ്റൊരു വിമാനം ടേക്ക് ഓഫ് ചെയ്യുന്ന വിഡിയോ സമൂഹമാധ്യമങ്ങളിലടക്കം പ്രചരിക്കുന്നുണ്ട്.

Post a Comment

0 Comments