നീറ്റ് ക്രമക്കേട്; എം.എസ്.എഫ് കാഞ്ഞങ്ങാട് മണ്ഡലം ഹെഡ് പോസ്റ്റ് ഓഫിസ് മാര്‍ച്ച് നടത്തി

LATEST UPDATES

6/recent/ticker-posts

നീറ്റ് ക്രമക്കേട്; എം.എസ്.എഫ് കാഞ്ഞങ്ങാട് മണ്ഡലം ഹെഡ് പോസ്റ്റ് ഓഫിസ് മാര്‍ച്ച് നടത്തി



കാഞ്ഞങ്ങാട്: വര്‍ഷങ്ങ ളെടുത്ത് കഷ്ടപ്പെട്ട് പരീക്ഷയെഴുതിയ വിദ്യാര്‍ത്ഥികളോട് കേന്ദ്ര സര്‍ക്കാറിന്റെയും പരീക്ഷ ഏജന്‍സിയുടെയും കെടുകാര്യസ്ഥതക്കെതിരെ എം.എസ്.എഫ് കാഞ്ഞങ്ങാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഹെഡ്ഡ് പോസ്റ്റ് ഓഫീസ് മാര്‍ച്ച് നടത്തി. പ്രതിഷേധ പരിപാടി എം.എസ്.എഫ് ജില്ലാ ട്രഷറര്‍ ജംഷീദ് ചിത്താരിയുടെ അധ്യക്ഷതയില്‍ സംസ്ഥാന മുസ്ലിം ലീഗ് പ്രവര്‍ത്തകസമിതി അംഗം എംപി ജാഫര്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ഇന്‍സാഫ് പാലായി സ്വാഗതം പറഞ്ഞു. മുന്‍സിപ്പല്‍ യൂത്ത് ലീഗ് വൈസ് പ്രസിഡന്റ് റംഷീദ് തോയമ്മല്‍, സെക്രട്ടറി റഷീദ് പുതിയകോട്ട, മണ്ഡലം എം.എസ്.എഫ് ഭാരവാഹികളായ ഷമീം നമ്പ്യാര്‍കൊച്ചി, യാസീന്‍ മീനാപ്പീസ്, തന്‍വീര്‍ മീനാപീസ്, ഹാരിസ് സി.എം എന്നിവര്‍ എം.എസ്.എഫ് മണ്ഡലം വൈസ് പ്രസിഡന്റ് അയാസ് റഹ്മാന്‍ നമ്പ്യാര്‍കൊച്ചി നന്ദിയും പറഞ്ഞു.

Post a Comment

0 Comments