സ്വാതന്ത്ര്യ സമര സേനാനിയുടെ 25ാം ചരമ വാർഷിക പരിപാടിക്ക് ഫണ്ട് കണ്ടെത്താൻ വാഴ കൃഷി - വിളവെടുത്തു കോൺഗ്രസ് പ്രവർത്തകർ

LATEST UPDATES

6/recent/ticker-posts

സ്വാതന്ത്ര്യ സമര സേനാനിയുടെ 25ാം ചരമ വാർഷിക പരിപാടിക്ക് ഫണ്ട് കണ്ടെത്താൻ വാഴ കൃഷി - വിളവെടുത്തു കോൺഗ്രസ് പ്രവർത്തകർ

 പാക്കം : സ്വാതന്ത്ര്യ സമരസേനാനി അടുക്കാടുക്കം കൃഷ്ണൻ നായരുടെ 25ാം ചരമവാർഷിക പരിപാടിക്ക് ഫണ്ട് കണ്ടെത്താൻ പുതിയ ആശയവുമായി മുന്നിട്ടിറങ്ങിയ കോൺഗ്രസ് പ്രവർത്തകർ വേറിട്ട മാതൃകയായി. 


     കഴിഞ്ഞ ഒക്ടോബർ 7 നാണ് സംഘാടക സമിതിയുടെ നേതൃത്വത്തിൽ പ്രദേശത്തെ 100 ലധികം കുടുംബങ്ങൾക്ക് വാഴക്കന്ന്  വിതരണം ചെയ്തത്. 9 മാസം ആകുമ്പോഴേയ്ക്കും വിളവെടുപ്പ് നടത്താൻ കഴിഞ്ഞ സന്തോഷത്തിലാണ് സംഘാടകർ.  


    പദ്ധതി ഇങ്ങനെ ഒരു കുടുംബത്തിന് 3 വീതം വാഴ കന്ന് നൽകും. വാഴ കുലച്ചാൽ 2 വാഴകുല വിറ്റ പണം സംഘാടകർക്ക് നൽകണം. ഒരു വാഴകുല കൃഷി ചെയ്ത ആൾക്കും. ആദ്യ വിളവെളടുപ്പ് കർഷകനായ കരുവാക്കോട്ടെ കൃഷ്ണൻ്റെ പറമ്പിൽ നിന്നായിരുന്നു. വിളവെടുപ്പ് ചടങ്ങിന് സംഘാടക സമിതി ചെയർമാൻ സുകുമാരൻ പൂച്ചക്കാട്, കൺവീനർ ടി അശോകൻ നായർ, ഗ്രാമ പഞ്ചായത്ത് മെമ്പർ ജയശ്രീ മാധവൻ, ഷൺമുഖൻ കരുവാക്കോട് , പ്രസാദ് പുതിയവളപ്പ് എന്നിവർ നേതൃത്വം നൽകി. 


       കൃഷ്ണൻ നായരുടെ 25-ാം ചരമവാർഷികത്തിൻ്റെ ഭാഗമായി മെയ് 28 ന് വീട്ടു വളപ്പിൽ പുതിയ സ്മൃതി മണ്ഡപം പണിത് സമർപ്പണം നടത്തിയിരുന്നു. വിവധ അനുബന്ധ പരിപാടികളും നടന്നു വരികയാണ്.  ഒക്ടോബർ മാസത്തിൽ ഒരു വർഷം നീണ്ടു നിൽക്കുന്ന പരിപാടിയുടെ സമാപന സമ്മേളനം നടക്കുമെന്ന് ഭാരവാഹികൾ പറഞ്ഞു.

Post a Comment

0 Comments