കാഞ്ഞങ്ങാട്: പാവപ്പെട്ട വൃക്ക രോഗികൾക്ക് തികച്ചും സൗജന്യമായി ഡയാലിസിസ് ചെയ്ത് നൽകുന്ന ചിത്താരി ഡയാലിസിസ് സെന്റെറിലെ രോഗികൾക്ക് കാരുണ്യത്തിന്റെ തണലേകിയിരിക്കുകയാണ് അതിഞാലിലെ മർഹും ഹന്ന മുഹമ്മദ് കുഞ്ഞി ഹാജിയുടെ മകൻ അനസ് ഹന്ന.
ചിത്താരി ഡയാലിസിസ് സെന്റെറിന്റെ ചാലഞ്ച് പദ്ധതിയിൽ പങ്കെടുത്ത് കൊണ്ടാണ് അനസ് മാതൃകാപരമായ കാരുണ്യ പ്രവർത്തനം നടത്തിയത്. കല്യാണ വേദിയിൽ വെച്ച് അനസ് ഡയാലിസിസ് സെന്റെർ ആക്ടിങ്ങ് ചെയർമാൻ ഹബീബ് കുളിക്കാടിന് ചെക്ക് കൈമാറി. ചടങ്ങിൽ ചിത്താരി ഡയാലിസിസ് സെന്റെർ അഡ്മിന സ്ടേറ്റർ ഷാഹിദ് പുതിയ വളപ്പ്, സഹായി ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ ഷരീഫ് മിന്ന, ഡയാലിസിസ് സെൻ്റെർ യു എ ഇ പ്രധിനിധി ഷഫീഖ് കൂളിക്കാട്, മൂസ ലൈറ്റർ എന്നിവർ പങ്കെടുത്തു.
0 Comments