അർജുന്റെ മകനോട് മനുഷ്യത്വരഹിതമായ ചോദ്യങ്ങൾ യുടൂബ് ചാനലിനെതിരെ കേസ്

അർജുന്റെ മകനോട് മനുഷ്യത്വരഹിതമായ ചോദ്യങ്ങൾ യുടൂബ് ചാനലിനെതിരെ കേസ്

കർണാടകയിലെ ഷിരൂരിലുണ്ടായ മണ്ണിടിച്ചിലിൽ കാണാതായ അർജുന്റെ മകനോട് ചോദ്യങ്ങൾ ചോദിക്കുകയും സംപ്രേഷണം ചെയ്യുകയും ചെയ്ത സംഭവത്തിൽ യൂട്യൂബ് ചാനലിന് എതിരെ കേസെടുത്ത് ബാലാവകാശ കമ്മിഷൻ. ‘മഴവിൽ കേരളം’ എന്ന യുട്യൂബ് ചാനലിനെതിരെയാണ് കേസ്. അർജുന്റെ 2 വയസ്സുള്ള മകനോട് മനുഷ്യത്വരഹിതമായ ചോദ്യങ്ങൾ ചോദിച്ചതിൽ കേസെടുക്കണമെന്ന പരാതിയെ തുടർന്നാണ് നടപടി. 


പാലക്കാട് അലനല്ലൂർ സ്വദേശി പി.ഡി.സിനിൽദാസാണ് പരാതി നൽകിയത്. അർ‌ജുന്റെ മകനെ ക്യാമറയ്ക്ക് മുന്നിലെത്തിച്ച് ചോദ്യങ്ങൾ ചോദിച്ച സംഭവത്തിൽ സമൂഹമാധ്യമങ്ങളിലടക്കം വലിയ വിമർശനം ഉയർന്നിരുന്നു.

 

Post a Comment

0 Comments