കാസർകോട് ജില്ലയിൽ ചൊവ്വാഴ്‌ച രാത്രി അതിതീവ്രമഴയ്ക്ക് സാധ്യതയുണ്ടെന്നു കാലാവസ്ഥാവകുപ്പ് മുന്നറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ ദുരന്ത നിവാരണ അതോറിറ്റി യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തി. വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള സന്ദർശനം നിരോധിച്ചു. മലയോര പ്രദേശങ്ങളിൽ പ്രത്യേക നിരീക്ഷണം ഏർപ്പെടുത്താനും ദേശീയപാത നിർമ്മാണ മേഖലകളിൽ ജാഗ്രത പാലിക്കാനും യോഗം തീരുമാനിച്ചു. നിലവിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുള്ള ജില്ലയിൽ ശക്തമായ കാറ്റടിക്കാനുള്ള സാധ്യതയും മുന്നറിയിപ്പിലുണ്ട്. മഴയുടെ പശ്ചാത്തലത്തിൽ പാണത്തൂർ കൽമാടിയിൽ ഒരു കുടുംബത്തിലെ അഞ്ചു പേരെ സുരക്ഷിത കേന്ദ്രത്തിലേക്കു മാറ്റി പാർപ്പിച്ചു.
0 Comments