കാഞ്ഞങ്ങാട്: പാവപ്പെട്ട വൃക്ക രോഗികൾക്ക് തികച്ചും സൗജന്യമായി ഡയാലിസിസ് ചെയ്ത് നൽകുന്ന ചിത്താരി ഡയാലിസിസ് സെന്റെറിലെ രോഗികൾക്ക് കാരുണ്യത്തിന്റെ തണലേകിയിരിക്കുകയാണ് ചിത്താരിയിലെ ഇസ്മായിൽ സിറിയയുടെ മകൻ ദർവേഷ് കുളത്തിങ്കാൽ.
ചിത്താരി ഡയാലിസിസ് സെന്റെറിന്റെ ചാലഞ്ച് പദ്ധതിയിൽ പങ്കെടുത്ത് കൊണ്ടാണ് ദർവേഷ് മാതൃകാപരമായ കാരുണ്യ പ്രവർത്തനം നടത്തിയത്.
കല്യാണ വേദിയിൽ വെച്ച് നടന്ന ചടങ്ങിൽ ഡയാലിസിസ് സെന്റെറിന് വേണ്ടി കാസർകോട് എംപി ഉണ്ണിത്താൻ ദർവേഷിൽ നിന്ന് ചെക്ക് സ്വീകരിച്ചു. ചടങ്ങിൽ കല്ലട്ര മാഹിൻ ഹാജി, ബഷീർ വെള്ളിക്കോത്ത്, സി എം നാസർ കള്ളാർ, എ ഹമീദ് ഹാജി, തരുവത്ത് മൂസ ഹാജി, കുളത്തിങ്കാൽ മുഹമ്മദ് കുഞ്ഞി എന്നിവർ പങ്കെടുത്തു.
0 Comments